Newsperseconds.com

ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവം; എംഎസ് സൊല്യൂഷന്‍സ് യൂട്യൂബ് ചാനല്‍ താല്‍ക്കാലികമായി പ്രവര്‍ത്തനം അവസാനിപ്പിച്ചു

Untitled 1

കോഴിക്കോട്: ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ എംഎസ് സൊല്യൂഷന്‍സ് യൂട്യൂബ് ചാനല്‍ താല്‍ക്കാലികമായി പ്രവര്‍ത്തനം അവസാനിപ്പിച്ചു. അന്വേഷണവുമായി സഹകരിക്കുമെന്നും യൂട്യൂബ് ചാനലിലൂടെ അറിയിച്ചു. സംശയങ്ങളാണ് വാര്‍ത്തകളായി വരുന്നതെന്നും എംഎസ് സൊല്യൂഷന്‍സിന്റെ എംഎസ് സുഹൈബ് പറഞ്ഞു.

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ നടപടി ആവശ്യപ്പെട്ട് കെഎസ്യു പോലീസില്‍ പരാതി നല്‍കിയിരുന്നു. നടപടി വൈകിയാല്‍ ശക്തമായ സമരങ്ങളിലേക്ക് നീങ്ങുമെന്നും വ്യക്തമാക്കിയിരുന്നു. എംഎസ് സൊല്യൂഷന്‍സിനെതിരെ 2021ല്‍ കോഴിക്കോട് ഡിഡിഇ നല്‍കിയ പരാതിയും പുറത്തുവന്നതിന് പിന്നാലെയാണ് യൂട്യൂബ് ചാനലിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചത്.

Share this Article

Leave a Comment