അമേരിക്കൻ സർവകലാശാലയിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ വൻ വർധന. വിദേശത്ത് പഠിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളില്‍ കൂടുതല്‍ പേരും യു.എസ് ആണ് തെരഞ്ഞെടുക്കുന്നതെന്നും നിലവിൽ 268,923 ലക്ഷം വിദ്യാർത്ഥികൾ രാജ്യത്ത് വിവിധ കോഴ്സുകളിലായി പഠിക്കുന്നുണ്ടെന്നും ഓപ്പൺ ഡോർസിന്റെ റിപ്പോർട്ടിൽ പറയുന്നു. ഇതിൽ 31,954 പേരും ബിരുദ വിദ്യാർത്ഥികളാണ്.
ഇന്ത്യയില്‍ നിന്ന് ഏകദേശം 2.69 ലക്ഷം വിദ്യാര്‍ത്ഥികളാണ് അമേരിക്കന്‍ കോളജുകളില്‍ പഠിക്കുന്നത്. ഇതില്‍ അധികവും ബിരുദ കോഴ്സുകള്‍ക്കായി വന്നവരാണ്. ഇന്ത്യൻ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 35 ശതമാനം വളര്‍ച്ചയാണുള്ളത്. ശാസ്ത്രം, സാങ്കേതികവിദ്യ, ബിസിനസ് എന്നിവ പഠിക്കാനെത്തുന്നവരാണ് കൂടുതൽ പേരും. ചൈനയില്‍ നിന്നും മൂന്ന് ലക്ഷം വിദ്യാര്‍ത്ഥികള്‍ യു.എസില്‍ പഠിക്കുന്നു. എന്നാല്‍, ചൈനയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ എണ്ണം കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ കുറഞ്ഞു വരികയാണ്.
അതേസമയം, ചൈനയും ഇന്ത്യയും കഴിഞ്ഞാൽ ശേഷം യു.എസിലേക്ക് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ അയക്കുന്ന രാജ്യങ്ങള്‍ ദക്ഷിണ കൊറിയ, കാനഡ, വിയറ്റ്നാം, തായ്വാന്, നൈജീരിയ തുടങ്ങിയവയാണ്.