സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ്. ഇന്ന് ഒരു പവൻ സ്വർണത്തിന് 80 രൂപ കൂടി 46240 രൂപയിലെത്തി. ഇന്നലെ 240 രൂപ വർധിച്ചിരുന്നു. ഗ്രാമിന് പത്തു രൂപ ഉയർന്ന് 5780 രൂപയായി.
മൂന്ന് ദിവസത്തെ ഇടിവിന് ശേഷമാണ് ഇന്നലെ സ്വർണവില ഉയർന്നത്. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 77 രൂപയാണ്. ഗ്രാമിന് പത്തു രൂപ ഉയർന്ന് 5780 രൂപയായി. ഈ മാസം രണ്ടാം തിയതി രേഖപ്പെടുത്തിയ 47,000 ആണ് ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണവില. ഈ മാസത്തെ ഏറ്റവും താഴ്ന്ന സ്വർണവില 18ന് രേഖപ്പെടുത്തിയ 45,920 രൂപയാണ് .