Newsperseconds.com

സ്വര്‍ണ്ണ വില കുതിച്ചുയരുന്നു; പവന് 52,280 രൂപയായി

Capture

കൊച്ചി: സ്വര്‍ണ വില വീണ്ടും കുതിച്ചുയര്‍ന്നു. ഗ്രാമിന് 120 രൂപ കൂടി 6535 രൂപയായി. ഇതോടെ പവന് 52,280 രൂപയായി. മാര്‍ച്ച് 29നാണ് സ്വര്‍ണവില പവന് അരലക്ഷത്തിന് മുകളില്‍ കടന്നത്. കഴിഞ്ഞ ഒമ്പത് ദിവസത്തിനിടെ പവന് കൂടിയത് 2,920 രൂപയാണ്.

അന്താരാഷ്ട്ര വിപണിയിലെ മാറ്റമാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. ആദ്യമായി സ്വര്‍ണവില 50,000 കടന്നപ്പോള്‍ ഒറ്റയടിക്ക് 440 രൂപ വര്‍ധിച്ച് 50,400 രൂപയായാണ് ഉയര്‍ന്നത്. പിന്നീട് പവന്‍ 200 രൂപ കുറഞ്ഞെങ്കിലും വീണ്ടും കൂടുകയായിരുന്നു.

Share this Article

Leave a Comment