Newsperseconds.com

പാലക്കാട് മുണ്ടായയില്‍ ചുഴലിക്കാറ്റ്; 60 ഓളം വീടുകള്‍ക്ക് കേടുപാടുകള്‍ ;ആളപായമില്ല

Untitled-1-Recovered

ഷൊര്‍ണൂര്‍: പാലക്കാട് മുണ്ടായയില്‍ ചുഴലിക്കാറ്റ്. 60 ഓളം വീടുകള്‍ക്ക് കേടുപാടുണ്ടാവുകയും വന്‍ നാശനഷ്ടങ്ങള്‍ സ്ഥിരീകരിക്കുകയും ചെയ്തു. ഇന്ന് വൈകിട്ട് മൂന്നുമണിയോടെയാണ് മുണ്ടായ ഭാഗത്ത് ശക്തമായ ചുഴലിക്കാറ്റുണ്ടായത്. ജില്ലയില്‍ ഇന്ന് ശക്തമായ കാറ്റും മഴയുമുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് ഉണ്ടായിരുന്നു. നിരവധി വൈദ്യുത പോസ്റ്റുകള്‍ തകര്‍ന്നുവീണതിനെ തുടര്‍ന്ന് വൈദ്യുത ബന്ധവും തടസപ്പെട്ടു. സംഭവത്തില്‍ ആളപായമില്ല. പ്രദേശം നഗരസഭ ചെയര്‍മാന്‍ എംകെ ജയപ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു.

Share this Article

Leave a Comment