Newsperseconds.com

എം എല്‍ ഖട്ടര്‍ രാജിവെച്ചു; നയാബ് സിംഗ് സൈനി ഹരിയാനയുടെ പുതിയ മുഖ്യമന്ത്രിയാകും

Capture

ന്യൂഡല്‍ഹി: നയാബ് സിംഗ് സൈനി ഹരിയാനയുടെ പുതിയ മുഖ്യമന്ത്രിയാകും. അദ്ദേഹത്തിന്റെ മുന്‍ഗാമിയും മുതിര്‍ന്ന ബിജെപി നേതാവുമായ മനോഹര്‍ ലാല്‍ ഖട്ടര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് മണിക്കൂറുകള്‍ക്കകമാണ് തീരുമാനം. ഇന്നു വൈകിട്ട് പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേല്‍ക്കും. ബിജെപി നിയമസഭാകക്ഷി യോഗം സൈനിയെ നേതാവായി ഏകകണ്‌ഠേന തെരഞ്ഞെടുത്തതായി പാര്‍ട്ടി നേതാക്കള്‍ അറിയിച്ചു.

ജനനായക് ജനതാ പാര്‍ട്ടിയുമായുള്ള സഖ്യം തകര്‍ന്നതിനു പിന്നാലെയാണ് ഖട്ടര്‍ പദവി രാജിവച്ചത്. രാവിലെ ഖട്ടര്‍ രാജിക്കത്ത് ഗവര്‍ണര്‍ ബന്ദാരു ദത്താത്രേയയ്ക്ക് കൈമാറി. കൃഷി മന്ത്രി അര്‍ജുന്‍ മുണ്ടയും ദേശീയ ജനറല്‍ സെക്രട്ടറി തരുണ്‍ ചുഗും പങ്കെടുത്ത ബിജെപിയുടെ നിയമസഭാ കക്ഷി യോഗത്തിന് ശേഷമാണ് 5 മണിക്ക് സത്യപ്രതിജ്ഞ ചെയ്യാന്‍ അദ്ദേഹത്തെ തിരഞ്ഞെടുത്തത്.

 

Share this Article

Leave a Comment