Newsperseconds.com

കാണാതായ 18 കാരന്റെ ജീര്‍ണിച്ച മൃതദേഹം കണ്ടെത്തി; കൊലപാതകമെന്ന് പോലീസ്

Capture

താനെ: മഹാരാഷ്ട്രയിലെ മുംബ്രയില്‍ നിന്ന് കഴിഞ്ഞയാഴ്ച കാണാതായ 18കാരന്റെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച മുംബ്രയിലെ ജൂബിലി പാര്‍ക്ക് ഏരിയയിലെ കുറ്റിക്കാട്ടില്‍ വഴിയാത്രക്കാര്‍ മൃതദേഹം കാണുകയും ലോക്കല്‍ പോലീസിനെ അറിയിക്കുകയും ചെയ്യുകയായിരുന്നു.

പോലീസ് സംഭവസ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് അയച്ചു. സംഭവം കൊലപാതകമാണെന്ന് സംശയിക്കുന്നതായി പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. മൃതദേഹത്തിന് സമീപത്ത് നിന്ന് ഒരു കല്ലും ഒരു ജോടി കത്രികയും കണ്ടെത്തിയിട്ടുണ്ട്.

നവംബര്‍ 14നാണ് ഷെയ്ഖ് എന്ന 18 കാരനെ കാണാതായത്. കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി ജൂബിലി പാര്‍ക്ക് പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു വരികയാണ്.

Share this Article

Leave a Comment