ജനുവരി 22 ന് അയോധ്യയില്‍ നടക്കാനിരിക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ നിന്ന് പ്രമുഖ ആത്മീയ നേതാക്കള്‍ വിട്ടുനിന്നുവെന്ന വാര്‍ത്ത തെറ്റാണെന്ന് പുരി ശങ്കരാചാര്യ നിശ്ചലാനന്ദ സരസ്വതി. ഉയര്‍ന്നുവരുന്ന രാഷ്ട്രീയ വിവാദങ്ങള്‍ക്കിടയിലാണ് പ്രതികരണവുമായി പുരി ശങ്കരാചാര്യ രംഗത്തെത്തിയത്.
പടര്‍ന്നു കൊണ്ടിരിക്കുന്ന വാര്‍ത്ത തെറ്റാണെന്നും അയോധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ചടങ്ങിനെച്ചൊല്ലി നാല് ശങ്കരാചാര്യന്മാര്‍ തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളൊന്നുമില്ലെന്നും പുരി അറിയിച്ചു. എന്നാല്‍ പ്രതിഷ്ഠ ആചാര വിധി പ്രകാരം വേണമെന്ന് പുരി ശങ്കരാചാര്യര്‍ ആവശ്യപ്പെട്ടു.