Newsperseconds.com

തൃപ്പൂണിത്തുറയില്‍ നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ പരിസരത്ത് നിന്ന് തലയോട്ടിയും കൈപ്പത്തിയും കണ്ടെത്തി

Capture

തൃപ്പൂണിത്തുറ കണ്ണന്‍കുളങ്ങരയില്‍ നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ പരിസരത്ത് നിന്ന് തലയോട്ടിയും കൈപ്പത്തിയും കണ്ടെത്തി. ശ്രീനിവാസകോവില്‍ റോഡില്‍ നിര്‍മാണം നടക്കുന്ന വീടിന്റെ പറമ്പ് വൃത്തിയാക്കുന്നതിനിടെ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലാണ് അസ്ഥികൂടം കണ്ടെത്തിയത്. തലയോട്ടിയും കൈപ്പത്തിയും കൂടാതെ അരക്കെട്ടിന്റെ ഭാഗവുമാണ് കണ്ടെത്തിയത്.

മൂന്ന് മാസമായിട്ട് ഇവിടെ പണി നടക്കുകയാണ്. ഈ സ്ഥലത്തുനിന്നാണ് അസ്ഥികൂടം കണ്ടെത്തിയത്. മറ്റാരെങ്കിലും പുറമെ നിന്ന് കൊണ്ട് വന്ന് തള്ളിയതായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. തൃപ്പൂണിത്തുറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share this Article

Leave a Comment