Newsperseconds.com

അനീഷ്യയുടെ ആത്മഹത്യയില്‍ പ്രതിഷേധിച്ച് അഭിഭാഷകര്‍ ഇന്ന് കോടതി നടപടികള്‍ ബഹിഷ്‌കരിക്കും

Capture

കൊല്ലം: അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ അനീഷ്യയുടെ ആത്മഹത്യയില്‍ പ്രതിഷേധിച്ച് അഭിഭാഷകര്‍ ഇന്ന് കോടതി നടപടികള്‍ ബഹിഷ്‌കരിക്കും. മരണത്തില്‍ ആരോപണവിധേയരായ മേലുദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. കൊല്ലം ഡിഡിപിയേയും പരവൂര്‍ കോടതിയിലെ മറ്റൊരു എപിഎയേയും ബഹിഷ്‌കരിക്കാന്‍ കൊല്ലം ബാര്‍ അസോസിയേഷന്‍ അടിയന്തര യോഗത്തിലായിരുന്നു തീരുമാനം.

ആരോപണ വിധേയരായ കൊല്ലം ഡിഡിപിയേയും പരവൂര്‍ കോടതിയിലെ മറ്റൊരു എപിഎയേയും മാനസികമായി പീഡിപ്പിച്ചു എന്നാണ് അനീഷ്യ ആത്മഹത്യ കുറിപ്പില്‍ പറയുന്നത്. സീനിയര്‍ ഉദ്യോഗസ്ഥരുടെയും സഹപ്രവര്‍ത്തകരുടെയും മാനസിക പീഡനവും സമ്മര്‍ദ്ദവുമാണ് തന്നെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന അനീഷ്യയുടെ ശബ്ദസന്ദേശവും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതോടെ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

Share this Article

Leave a Comment