Newsperseconds.com

സോണിയ ഗാന്ധി ഇന്ന് രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

Capture

ന്യൂഡല്‍ഹി: മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഇന്ന് രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മുതിര്‍ന്ന നേതാവ് രാഹുല്‍ ഗാന്ധി എന്നിവരോടൊപ്പമാണ് അവര്‍ ജയ്പ്പൂരില്‍ എത്തുകയെന്നാണ് വിവരം. സോണിയ ഗാന്ധി രാജസ്ഥാനില്‍ നിന്ന് മത്സരിക്കും. 25 വര്‍ഷം ലോക്‌സഭാംഗമായിരുന്ന ശേഷമാണ് സോണിയ ഗാന്ധി രാജ്യസഭയിലേക്ക് മാറുന്നത്.

ഫെബ്രുവരി 15ആണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. സോണിയ തങ്ങളുടെ സംസ്ഥാനത്ത് നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കണമെന്ന് ഹിമാചല്‍ പ്രദേശ്, തെലങ്കാന കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും രാജസ്ഥാനില്‍ നിന്ന് മത്സരിക്കാമെന്ന തീരുമാനത്തിലേക്ക് ഹൈക്കമാന്‍ഡ് എത്തുകയായിരുന്നുവെന്നാണ് വിവരം.

Share this Article

Leave a Comment