ജയ്പൂര്‍: വരാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ രാജസ്ഥാനില്‍ നിന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. രാഹുല്‍ ഗാന്ധി, പിയങ്ക ഗാന്ധി, മുന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, പിസിസി അധ്യക്ഷന്‍ ഗോവിന്ദ് സിംഗ് ദോതസ്ര, പ്രതിപക്ഷ നേതാവ് ടിക്കാറാം ജൂലി എന്നിവര്‍ നിയമസഭാ മന്ദിരത്തില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്ന സമയത്ത് ഉണ്ടായിരുന്നു.
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുമ്പ് സോണിയാ ഗാന്ധി നിയമസഭയിലെ പ്രതിപക്ഷ ലോബിയില്‍ പാര്‍ട്ടി എംഎല്‍എമാരുമായി കൂടിക്കാഴ്ച നടത്തി. അഞ്ച് തവണ ലോക്സഭാ എംപിയായതിന് ശേഷം സോണിയാ ഗാന്ധി സഭയിലെത്തുന്നത് ഇതാദ്യമാണ്.
15 സംസ്ഥാനങ്ങളില്‍ നിന്നുള്ള മൊത്തം 56 രാജ്യസഭാംഗങ്ങള്‍ ഏപ്രിലില്‍ വിരമിക്കുന്നു. സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഫെബ്രുവരി 27 ന് നടക്കും. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 15 ആണ്.