Newsperseconds.com

ദില്ലി ചലോ പ്രതിഷേധത്തിനിടയില്‍ 65 കാരനായ കര്‍ഷകന്‍ മരിച്ചു; പോലീസിനെതിരെ പരാതിയുമായി കുടുംബം രംഗത്ത്

Capture

ദില്ലി ചലോ പ്രതിഷേധത്തിനിടയില്‍ ശംഭു അതിര്‍ത്തിയില്‍ പഞ്ചാബില്‍ നിന്നുള്ള 65 കാരനായ കര്‍ഷകന്‍ ഹൃദയാഘാതം മൂലം മരിച്ചു. ഗുരുദാസ്പൂര്‍ ജില്ലയിലെ ചച്ചേകി ഗ്രാമത്തില്‍ നിന്നുള്ള കര്‍ഷകനാണ് ഗ്യാന്‍ സിംഗ്. അഞ്ച് കര്‍ഷകര്‍ക്കൊപ്പം വിശ്രമിക്കുന്നതിനിടെ പുലര്‍ച്ചെ 3 മണിയോടെ അദ്ദേഹത്തിന് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. ഗ്യാന്‍ സിങിന്റെ മരണത്തില്‍ പൊലീസിനെതിരെ കുടുംബം രംഗത്തെത്തി.

കര്‍ഷക പ്രതിഷേധം തുടരുന്നതിനിടെ ശംഭു അതിര്‍ത്തിയിലാണ് മരണം സംഭവിച്ചത്. പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചപ്പോള്‍ കര്‍ഷകന് ആരോഗ്യപ്രശ്‌നം ഉണ്ടായെന്നാണ് കുടുംബം ആരോപിക്കുന്നത്. പൊലീസും കര്‍ഷകരുമായുള്ള സംഘര്‍ഷത്തിനിടെ റബ്ബര്‍ ബുള്ളറ്റ് പ്രയോഗിച്ചപ്പോള്‍ ഗ്യാന്‍ സിങിന് പരിക്കേറ്റതായും കുടുംബം പറയുന്നു. ശ്വാസതടസം രൂക്ഷമായതിനെത്തുടര്‍ന്നാണ് പുലര്‍ച്ചെ ഗ്യാന്‍ സിങിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Share this Article

Leave a Comment