Newsperseconds.com

ഭാര്യയ്ക്കൊപ്പം ഡല്‍ഹി മൃഗശാല സന്ദര്‍ശിക്കാനെത്തിയ 25കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു; മരണത്തില്‍ മനം നൊന്ത് ഭാര്യ ആത്മഹത്യ ചെയ്തു

Capture

ന്യൂഡല്‍ഹി: ഭാര്യയ്ക്കൊപ്പം ഡല്‍ഹി മൃഗശാല സന്ദര്‍ശിക്കാനെത്തിയ 25കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു. ഭര്‍ത്താവിന്റെ മരണത്തില്‍ മനം നൊന്ത് ഭാര്യ ഏഴാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. 24 മണിക്കൂറിനുള്ളില്‍ ഇരുവരും മരിച്ചു.

നവംബര്‍ 30നാണ് അഭിഷേകും അഞ്ജലിയും വിവാഹിതരായത്. തിങ്കളാഴ്ച ഇരുവരും ഡല്‍ഹി മൃഗശാല സന്ദര്‍ശിക്കാന്‍ പോയതായിരുന്നു. അവിടെ വച്ച് അഭിഷേകിന് നെഞ്ചുവേദന അനുഭവപ്പെട്ടു. തുടര്‍ന്ന് അഞ്ജലി തന്റെ സുഹൃത്തുക്കളെ വിളിച്ച് യുവാവിനെ ആദ്യം ഗുരു തേജ് ബഹാദൂര്‍ ആശുപത്രിയിലേക്കും പിന്നീട് സഫ്ദര്‍ജംഗ് ആശുപത്രിയിലേക്കും കൊണ്ടുപോയി. പിന്നീട് അഭിഷേക് മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്ന് തിരിച്ചറിഞ്ഞു.

ഭര്‍ത്താവിന്റെ മരണത്തിന്റെ ഞെട്ടല്‍ താങ്ങാനാവാതെ അഞ്ജലി ഏഴാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് താഴോട്ട് ചാടുകയായിരുന്നു. അഞ്ജലിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.

Share this Article

Leave a Comment