Newsperseconds.com

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലെ ആംബുലന്‍സ് കാറുമായി കൂട്ടിയിടിച്ച് അപകടം; അഞ്ച് പേര്‍ക്ക് പരിക്കേറ്റു

Capture

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തിലെ ആംബുലന്‍സ് കാറുമായി കൂട്ടിയിടിച്ച് അപകടം. കാര്‍ യാത്രികരായ 5 പേര്‍ക്ക് പരിക്കേറ്റു. എറണാകുളത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന വഴി മണിമല പ്ലാച്ചേരിക്ക് അടുത്ത് വെച്ചാണ് അപകടം നടന്നത്.

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് ഏറ്റവും പിന്നിലായിട്ടാണ് ആംബുലന്‍സ് പോയത്. ഒപ്പം ഉണ്ടായിരുന്ന പോലീസ് വാഹനങ്ങളും കടന്ന് പോയതിന് ശേഷമാണ് ഈ ആംബുലന്‍സ് ഏറ്റവും പിന്നിലായി പോയത്. കാര്‍ യാത്രികരായ അഞ്ച്‌പേരെ പരിക്കുകളോടെ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Share this Article

Leave a Comment