പാലക്കാട്: യുവതിയും യുവാവും വന്ദേഭാരത് ട്രെയിനു മുന്നില്‍ ചാടി ജീവനൊടുക്കി. കാരക്കാട് റെയില്‍വേ സ്റ്റേഷനു സമീപത്തുവച്ചാണ് സംഭവമുണ്ടായത്. ബംഗാള്‍ ജല്‍പൈഗുരി കാതംബരി ദക്ഷിണ് ഹന്‍സ് ഹല്ലി സ്വദേശികളായ പ്രദീപ് സര്‍ക്കാറും (30) ബിനോതി റോയിയുമാണ് മരിച്ചത്. കാസര്‍കോട് -തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസിന് മുന്നിലേക്ക് ചാടിയാണ് ഇരുവരും ജീവനൊടുക്കിയത്.
തൃത്താല ഭാഗത്താണ് ഇരുവരും താമസിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. പട്ടാമ്പി കീഴായൂര്‍ രണ്ടാംകെട്ടി എന്ന സ്ഥലത്ത് വച്ച് ഇന്നലെ വൈകുന്നേരം 5.40നായിരുന്നു സംഭവം. ജീവനൊടുക്കാന്‍ കാരക്കാട് ഭാഗത്തേക്കു വന്നതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്.