Newsperseconds.com

ആലപ്പുഴയില്‍ ഹോംസ്‌റ്റേ ജീവനക്കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് സംശയം

Capture

ആലപ്പുഴയില്‍ വൈശ്യംഭാഗത്ത് ഹോംസ്റ്റേയില്‍ 45കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. അയനാസ് എന്ന ഹോംസ്റ്റേയിലെ ജീവനക്കാരിയായ ആസം സ്വദേശിനി ഹസീറ കൗദുമിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകം ആണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ഇന്ന് രാവിലെ മുതല്‍ ഹസീറയേ കാണാനില്ലാത്തതിനാല്‍ തിരച്ചില്‍ നടത്തുകയായിരുന്നു. തിരച്ചിലില്‍ ഹോംസ്‌റ്റേക്ക് സമീപത്തെ ഷെഡിലെ വാട്ടര്‍ടാങ്കിന് സമീപം മൃതദേഹം കണ്ടെത്തുകയായിരുന്നു. കഴുത്തില്‍ പര്‍ദ്ദയുടെ ഷാള്‍ മുറുകിയ നിലയിലായിരുന്നു മൃതദേഹം. ഹസീറയുടെ സ്വര്‍ണ്ണത്തിന്റെ കമ്മല്‍ കാതില്‍ നിന്ന് പറിച്ചെടുത്ത നിലയിലായിരുന്നു. നാല് മാസമായി ഹോംസ്റ്റേയില്‍ ജോലി ചെയ്തു വരികയാണ് ഹസീറ. ഇന്നലെ രാത്രി 11 മണിക്കാണ് ഹസീറയെ അവസാനമായി കണ്ടത്.

ഭര്‍ത്താവ് ,മകന്‍ എന്ന് പറഞ്ഞുകൊണ്ട് ഹസീറയെ രണ്ട് പേര്‍ ഹോംസ്‌റ്റേയില്‍ കാണാന്‍ വരാറുണ്ടായിരുന്നു. ഇവരെ ചുറ്റിപ്പറ്റിയാണ് അന്വേഷണം പുരോഗമിക്കുന്നത്. ജില്ലാ പോലീസ് മേധാവി ചരിത്ര ജോണ് തന്നെ നേരിട്ട് സ്ഥലത്തെത്തിയായിരുന്നു അന്വേഷണത്തിനു നേതൃത്വം നല്‍കിയത്.

Share this Article

Leave a Comment