Newsperseconds.com

പാനൂരിലെ ബോംബ് സ്‌ഫോടനം; പോലീസ് അന്വേഷണം ഊര്‍ജിതമാക്കി

Capture

കണ്ണൂര്‍: കണ്ണൂര്‍ പാനൂരിലെ ബോംബ് സ്‌ഫോടനക്കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ബോംബ് നിര്‍മിക്കാന്‍ മുന്‍കയ്യെടുത്ത ഷിജാലിനെയും അക്ഷയ്‌യേയുമാണ് കണ്ടെത്താനുള്ളത്. ഷിജാലിനെ പിടികൂടിയാല്‍ ബോംബ് നിര്‍മ്മിച്ചത് ആര്‍ക്ക് വേണ്ടിയെന്ന് വ്യക്തമാകുമെന്നാണ് പൊലീസ് കരുതുന്നത്.

അതേസമയം, നാലു പേരെ പോലീസ് പിടികൂടിയിരുന്നു. പ്രതികളുമായി ഇന്ന് പൊലീസ് തെളിവെടുപ്പ് നടത്തും. സ്‌ഫോടനം നടന്നയിടത്ത് എത്തിച്ചാണ് തെളിവെടുപ്പ് നടത്തുക. സ്‌ഫോടനത്തില്‍ പരുക്കേറ്റ വിനീഷിന്റെ നില ഗുരുതരമായി തുടരുകയാണ്. സിപിഎം പ്രവര്‍ത്തകരായ അതുല്‍, അരുണ്‍, ഷിബിന്‍ ലാല്‍ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. സായൂജ് എന്നൊരാള്‍ കൂടി പൊലീസ് കസ്റ്റഡിയിലുണ്ട്.

Share this Article

Leave a Comment