റിയാദിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ മോചനത്തിനായുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു. ഇന്ത്യന്‍ എംബസി മുഖേന 34 കോടി രൂപ ഉടന്‍ സൗദിയില്‍ എത്തിക്കും. ഒരു മാസത്തിനുള്ളില്‍ തന്നെ അബ്ദ്റഹീമിന്റെ മോചനത്തിന് വഴിയൊരുങ്ങുമെന്നാണ് പ്രതീക്ഷ.
കേരളത്തിനകത്ത് നിന്നും പുറത്തുമായി സ്വരൂപിച്ചതാണ് 34 കോടി രൂപ. മോചനദ്രവ്യം സ്വീകരിച്ച് അബ്ദുറഹീമിന് മാപ്പ് നല്‍കാന്‍ തയ്യാറാണെന്ന് മരിച്ച സൗദി ബാലന്റെ കുടുംബം കോടതിയെ അറിയിച്ചിട്ടുണ്ട്. റിയാദിലുള്ള ഇന്ത്യന്‍ എംബസിയും നിയമസഹായ സമിതിയും മോചനത്തിനായുള്ള ഊര്‍ജിത പരിശ്രമത്തിലാണ്.