തൃശ്ശൂര്‍ അവണൂരില്‍ പിതാവിനെ വിഷം നല്കി കൊലപ്പെടുത്തിയ യുവാവിനെ നേപ്പാളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നേപ്പാളിലെ ഉള്‍ഗ്രാമത്തില്‍ കുളത്തില്‍ വീണ് മരിച്ച നിലയിലാണ് മയൂര്‍ നാഥിന്റെ മൃതദേഹം കണ്ടെത്തിയത്. കേസില്‍ ശിക്ഷ അനുഭവിച്ചു പോന്നിരുന്ന മയൂര്‍ നാഥ് ജാമ്യത്തിലിറങ്ങി സ്ഥലംവിടുകയായിരുന്നു. നേപ്പാളിലെത്തി സന്യാസം സ്വീകരിക്കാനായിരുന്നു മയൂര്‍നാഥിന്റെ തീരുമാനം.
കഴിഞ്ഞവര്‍ഷം ഏപ്രിലാണ് പിതാവിന് കടലക്കറിയില്‍ വിഷം കലര്‍ത്തി മയൂര്‍നാഥ് കൊലപ്പെടുത്തിയത്. ജാമ്യത്തില്‍ ഇറങ്ങി കാണാതായ മയൂര്‍നാഥിന് വേണ്ടി തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് പൊലീസ് മിസ്സിംഗ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. മയൂര്‍നാഥിന്റെ മൃതദേഹം നേപ്പാളില്‍ തന്നെ അടക്കം ചെയ്തു.