Newsperseconds.com

യാത്രക്കാരെ വലച്ച് രണ്ടാംദിവസവും എയര്‍ ഇന്ത്യ; ജീവനക്കാര്‍ സമരം തുടരുന്നു

Capture

കൊച്ചി: യാത്രാക്കാരെ വലച്ച് രണ്ടാംദിവസവും എയര്‍ ഇന്ത്യ സര്‍വീസ് റദ്ദാക്കി. ജീവനക്കാര്‍ പണിമുടക്ക് തുടരുകയാണ്. നെടുമ്പാശ്ശേരിയില്‍ നിന്ന് രാവിലെ 8.50ന് മസ്‌ക്കറ്റിലേക്ക് പോകേണ്ട എയര്‍ ഇന്ത്യ എക്‌സ് പ്രസ്സ് വിമാനം റദ്ദാക്കി. കരിപ്പൂരില്‍ മൂന്ന് സര്‍വീസുകള്‍ റദ്ദാക്കി. അല്‍ ഐന്‍, ജിദ്ദ, ദോഹ എന്നിവടങ്ങളിലേക്കുള്ള സര്‍വീസുകളാണ് കരിപ്പൂരില്‍ നിന്ന് റദ്ദാക്കിയത്. രാവിലെ എട്ടിന് പുറപ്പെടേണ്ട അല്‍ ഐന്‍ സര്‍വീസ്, 08.50നുള്ള ജിദ്ദ, 09.30നുള്ള ദോഹ എന്നിവയാണ് റദ്ദാക്കിയ സര്‍വീസുകള്‍. അപ്രതീക്ഷിത പണിമുടക്കില്‍ കുഞ്ഞുങ്ങള്‍ മുതല്‍ സ്ത്രീകളടക്കം എയര്‍പോര്‍ട്ടില്‍ കുടുങ്ങിയിരിക്കുകയാണ്.

അതേ സമയം, രാവിലെ എട്ടരക്ക് പുറപ്പെടേണ്ട തിരുവനന്തപുരം -മസ്‌ക്കറ്റ് എയര്‍ ഇന്ത്യ എക്സ്പ്രസ്സും റദ്ദാക്കിയിരുന്നു. കണ്ണൂരില്‍ നാല് സര്‍വീസുകളാണ് റദ്ദാക്കിയത്. ഷാര്‍ജ, അബുദബി, ദമാം, മസ്‌ക്കറ്റ് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളാണ് കണ്ണൂരില്‍ നിന്ന് റദ്ദാക്കിയത്. കരിപ്പൂരില്‍ നിന്നുള്ള രണ്ട് സര്‍വീസുകള്‍ കൂടി റദ്ദാക്കിയിട്ടുണ്ട്. സലാല, റിയാദ് വിമാനങ്ങളാണ് റദ്ദാക്കിയത്. വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധം തുടരുകയാണ്. ഇന്നലെ രാത്രിയും സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു. ക്യാബിന്‍ ക്രൂ അംഗങ്ങളില്‍ ഒരു വിഭാഗം കൂട്ട അവധിയെടുത്തതോടെയാണ് എയര്‍ ഇന്ത്യയില്‍ സര്‍വ്വീസ് പ്രതിസന്ധിയിലായത്. 200 ലധികം ക്യാബിന്‍ ക്രൂ ജീവനക്കാര്‍ സിക്ക് ലീവ് എടുക്കുകയായിരുന്നു.

Share this Article

Leave a Comment