തൊടുപുഴ: ഇടുക്കി മുറിഞ്ഞപുഴയ്ക്ക് സമീപം 600 അടി താഴ്ചയിലേക്ക് കാര്‍ മറിഞ്ഞ് പത്ത് വയസ്സുള്ള കുട്ടിയും ഒരു സത്രീയും മരിച്ചു. കൊല്ലം പാരിപ്പള്ളി സ്വദേശികളാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മറ്റു നാല് യാത്രക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പത്തുവയസുള്ള കുട്ടിയും ഒരു സ്ത്രീയുമാണ് മരിച്ചത് എന്നാണ് വിവരം.
ഇന്ന് ഉച്ചയോടെയാണ് സംഭവം. തിരുവനന്തപുരം ആറ്റിങ്ങല്‍, കൊല്ലം പാരിപ്പള്ളി സ്വദേശികളാണ് കാറില്‍ ഉണ്ടായിരുന്നത് എന്നാണ് പ്രാഥമിക വിവരം. അഗ്നിരക്ഷാസേനയാണ് കാര്‍ വെട്ടിപ്പൊളിച്ച് ആറു യാത്രക്കാരെയും പുറത്തെടുത്തത്. നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ ഒത്തുചേര്‍ന്നതിനാല്‍ പരിക്കേറ്റവരെ പെട്ടെന്ന് ആശുപത്രിയിലെത്തിക്കാന്‍ സാധിച്ചു.