തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പരാജയം അംഗീകരിക്കുന്നുവെന്നും തോല്‍വിയില്‍ ആരെയും പഴി ചാരുന്നില്ലെന്നും തിരുവനന്തപുരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പന്ന്യന്‍ രവീന്ദ്രന്‍. തിരഞ്ഞെടുപ്പ് തോല്‍വി പരിശോധിക്കും. നന്നായിട്ട് പ്രവര്‍ത്തിച്ചിരുന്നു. പക്ഷേ വിജയിക്കാനായില്ലെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം, സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള വികാരമല്ല ഈ തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്. പകരം പണത്തിന്റെ കുത്തൊഴുക്ക് തിരുവനന്തപുരത്തെ തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചുവെന്നും പന്ന്യന്‍ രവീന്ദ്രന്‍ ആരോപിച്ചു.
എന്നാല്‍, ഞങ്ങള്‍ ആരോടും പരാതി പറയാന്‍ പോകുന്നില്ല. തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കിയിട്ടും കാര്യമില്ല’- പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. പണം നല്‍കി വോട്ട് പര്‍ച്ചെയ്സ് ചെയ്തിട്ടുണ്ട്. പണം ഇഷ്ടം പോലെ സ്വാധീനിച്ചു. തലസ്ഥാനത്ത് കോടികള്‍ വാരിവിതറിയിട്ടുണ്ടെന്നും പന്ന്യന്‍ രവീന്ദ്രന്‍ ആരോപിച്ചു.
തിരുവനന്തപുരം മണ്ഡലത്തില്‍ എല്‍ഡിഎപ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച പന്ന്യന്‍ രവീന്ദ്രന്‍ മൂന്നമതായിരുന്നു. ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ രാജീവ് ചന്ദ്രശേഖറിന്റെ ലീഡ്‌നില മറികടന്ന് ശശിതരൂര്‍ വിജയിക്കുകയായിരിന്നു. തിരുവനന്തപുരത്ത് നാലാം തവണയാണ് ശശി തരൂര്‍ വിജയം നേടുന്നത്. 16000ത്തിലേറെ ഭൂരിപക്ഷത്തിനാണ് തരൂര്‍ ജയിച്ചു കയറിയത്. എന്‍ഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖര്‍ ഇവിടെ രണ്ടാം സ്ഥാനത്തെത്തിയത്