Newsperseconds.com

‘രാഹുലേട്ടനെ മിസ് ചെയ്യുന്നുണ്ട്; അക്രമിച്ചതടക്കം കള്ളം പറഞ്ഞതാണെന്ന് യുവതി; പന്തീരാങ്കാവ് പീഡനക്കേസില്‍ പരാതിക്കാരി മൊഴിമാറ്റിയത് കേസിനെ ബാധിക്കില്ലെന്ന് പോലീസ്

Capture

കോഴിക്കോട്: പന്തീരാങ്കാവ് പീഡനക്കേസില്‍ പരാതിക്കാരി മൊഴിമാറ്റി പറഞ്ഞത് അന്വേഷണത്തെ ബാധിക്കില്ലെന്ന് പോലീസ്. അക്രമിച്ചതടക്കമുള്ള പരാതി കള്ളമാണെന്നും രാഹുലേട്ടനെ മിസ്സ് ചെയ്യുന്നുണ്ടെന്നുമാണ് പരാതിക്കാരി യൂട്യൂബ് വീഡിയോയിലൂടെ വെളിപ്പെടുത്തിയത്. എന്നാല്‍ ഇത് അന്വേഷണത്തെ ബാധിക്കില്ലെന്നും ആരോപണം ഭീഷണിപ്പെടുത്തിയോ പ്രതിഫലം നല്‍കിയോ ആകാമെന്നുമാണ് പൊലീസ് പറയുന്നത്. പോലീസ് അന്വേഷണം തുടരും. യുവതിയുടെ വാക്കുകള്‍ വിശ്വസിക്കുന്നില്ല. പ്രതിഫലം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ മൊഴി മാറ്റി പറഞ്ഞതാണോന്ന് അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു.

താന്‍ പറഞ്ഞതെല്ലാം കള്ളമാണെന്നും പ്രതിയായ രാഹുല്‍ നിരപരാധിയാണെന്നുമായിരുന്നു യുവതി യൂട്യൂബ് വീഡിയോയിലൂടെ വെളിപ്പെടുത്തിയത്. രക്ഷിതാക്കള്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്നാണ് രാഹുലിനെതിരെ മൊഴി നല്‍കിത്. രാഹുല്‍ ശാരീരികമായി ഉപദ്രവിച്ചിട്ടില്ല. സ്ത്രീധനം ആവശ്യപെട്ടിട്ടില്ല. തന്റെ ആരോപണങ്ങളെല്ലാം നുണയായിരുന്നു. രാഹുല്‍ നേരത്തേ വിവാഹം കഴിച്ചത് അറിയാമായിരുന്നു. പുറത്ത് പറയേണ്ടെന്ന് പറഞ്ഞത് താനാണെന്നും യുവതി മൊഴിമാറ്റി. തനിക്ക് കുറ്റബോധമുണ്ട്. തന്നെ രാഹുലേട്ടന്‍ നല്ല രീതിയിലാണ് ഇതുവരെ ട്രീറ്റ് ചെയ്തത്. ഇപ്പോള്‍ അദ്ദേഹത്തെ മിസ് ചെയ്യുന്നുണ്ട്. വീട്ടുകാര്‍ പറഞ്ഞതിനാലാണ് ആരോപണം ഉന്നയിച്ചത്. അച്ഛന്റെ അമ്മയുടെയുമൊപ്പം വീട്ടിലേക്ക് മടങ്ങിയത് സമ്മതമില്ലാതെയാണ്, തനിക്ക് രാഹുലേട്ടനൊപ്പം നില്‍ക്കാനായിരുന്നു താത്പര്യം എന്നിങ്ങനെയാണ് യുവതി നേരിട്ട് സോഷ്യ മീഡിയയില്‍ വീഡിയോയിലൂടെ പറയുന്നത്.

ഇതിനിടെ യുവതിയെ കാണാനില്ലെന്ന് ആരോപണവുമായി സഹോദരന്‍ രംഗത്തെത്തി. യുവതിയെ കുറിച്ച് ഇന്നലെ മുതല്‍ വിവരമൊന്നുമില്ല. മെയ് 28 ന് ശേഷം ഒരാഴ്ചയായി ഓഫീസില്‍ ചെന്നിട്ടില്ലെന്നും യുവതി നിലപാട് മാറ്റിയത് രാഹുലിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാവാം എന്നും സഹോദരന്‍ പറഞ്ഞു. യുവതിയുടെ ഫോണ്‍ സ്വിച്ച് ഓഫാണെന്ന് യുവതിയുടെ അമ്മ പറഞ്ഞു. മകളെ ഭീഷണിപ്പെടുത്തിയാണ് മൊഴിമാറ്റിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം.

Share this Article

Leave a Comment