കേരള വാട്ടര്‍ അതോറിറ്റി കലൂര്‍ സെക്ഷന്റെ കീഴില്‍ ശുദ്ധജല വിതരണം സംബന്ധമായ പ്രശ്‌നങ്ങള്‍ കൂടിവരുന്നുവെന്ന് പൊതുപ്രവര്‍ത്തകന്‍ ടി. ബാലചന്ദ്രന്‍. പല ഭാഗങ്ങളിലും റോഡ് വെട്ടി പൊളിച്ച് അപകടകരമായ രീതിയില്‍ കിടക്കുന്നു. ഇപ്പോഴും കുടിവെള്ളം കിട്ടാതെ ജനങ്ങള്‍ വാട്ടര്‍ അതോറിറ്റി ഓഫീസിന്റെ പടിവാതില്‍ കയറിയിറങ്ങുന്നത് സ്ഥിരം കാഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം തമ്മനം ലിങ്ക് റൂട്ടില്‍കേന്ദ്ര ഗവണ്‍മെന്റ് പദ്ധതിയായ അമൃത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കേരള വാട്ടര്‍ അതോറിറ്റിയുടെ നിരീക്ഷണത്തില്‍ പണി നടന്നത്. എന്നാല്‍ ഈ സെക്ഷന് കീഴില്‍ വരുന്ന തമ്മനം,പാലാരിവട്ടം, പോണോത്ത് റോഡ്,ദേശാഭിമാനി റോഡ് അശോകാ റോഡ്, പേരണ്ടൂര്‍ റോഡ് തുടങ്ങി പ്രധാന ഭാഗങ്ങളിലേക്ക് വെള്ളം എത്തുന്നതിന് വഴിയൊരുക്കുന്ന അമൃത പദ്ധതി പ്രകാരം 24.27 കോടി രൂപ മുടക്കി സ്റ്റേഡിയം ലിങ്ക് റോഡില്‍ നിര്‍മ്മിച്ചിട്ടുള്ള 40 ലക്ഷം ലിറ്റര്‍ ഉന്നത തല ജലസംഭരണി ഇന്ന് ഒരു സ്തൂപമായി തുടരുകയാണെന്നും ടി ബാലചന്ദ്രന്‍ പറഞ്ഞു.
അമൃത പദ്ധതി പ്രകാരം നിര്‍മ്മിച്ചിട്ടുള്ള ഈ ടാങ്കിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചതാണ്. 15 കോടി രൂപയാണ് ടാങ്കിന്റെ നിര്‍മ്മാണ പ്രവര്‍ത്തനത്തിന് വക കൊള്ളിച്ചിരുന്നത്. ബാക്കി 9.27 കോടി രൂപ പൈപ്പ് ഇടുന്നതിനു വേണ്ടിയുള്ളതാണ്. കലാ ദര്‍ശന ജംഗ്ഷനില്‍ നിന്ന് സ്റ്റേഡിയം ലിങ്ക് റോഡ് പൈപ്പ് ലൈന്‍വഴി ഒരു ഡെഡിക്കേറ്റ് ലൈന്‍ കൂടെ കംപ്ലീറ്റ് ആവാനുണ്ട്. ഈ ടാങ്ക് നിര്‍മ്മാണത്തിന്റെ കരാര്‍ ടെന്‍ഡര്‍ വ്യവസ്ഥയില്‍ ഉള്‍പ്പെട്ട പദ്ധതി തന്നെയായിരുന്നു പൈപ്പ് ഇടല്‍ എങ്കിലും പലതവണ ടെന്‍ഡര്‍ വിളിച്ചിട്ടും കരാറുകാര്‍ ഈ വര്‍ക്ക് ഏറ്റെടുക്കാന്‍ തയ്യാറായിട്ടില്ല. എന്തു കൊണ്ടാണ് കരാര്‍ എക്‌സിക്യൂട്ട് ചെയ്യാന്‍ പറ്റാത്ത സാഹചര്യം വന്നിട്ടുള്ളത് എന്ന് അന്വോഷിച്ചപ്പോള്‍ ഒരു ഡയാ മീറ്റര്‍ വലിപ്പമുള്ള ഡെത്തേണ്‍ ആന്‍ പൈപ്പാണ് ഇതിനുവേണ്ടി ടെന്‍ഡര്‍ വച്ചിരുന്നത്. കേവലം ഒരു കിലോമീറ്റര്‍ നുള്ളില്‍ ഏകദേശം 900 മീറ്ററോളം മാത്രമേ കലാദര്‍ശന റോഡ് മുതല്‍ ടാങ്ക് വരെ വരുന്നുള്ളൂ. ഇത്തരം ചെറിയ ദൂരത്തിലുള്ള കരാറുകള്‍ എടുത്താല്‍ മുതലാവില്ല എന്നുള്ളതാണ് ഈ പണി നീണ്ടുപോകാന്‍ സാഹചര്യം ഒരുക്കുന്നത് എന്നാണ് അറിയാന്‍ സാധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം, അതിന്റെ എസ്റ്റിമേറ്റ് റിക്വസ്റ്റ് ചില ഭേദഗതികള്‍ വരുത്തി റീടെന്‍ഡര്‍ വിളിക്കാന്‍ നടപടി നടന്നുകൊണ്ടിരിക്കുന്നു .കേന്ദ്ര ഗവണ്‍മെന്റിന്റെ പദ്ധതിയായ അമൃത പദ്ധതിയില്‍ ഒന്നാം പദ്ധതിയായാണ് ഇതിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. 50% കേന്ദ്ര ഗവണ്‍മെന്റ് 30% കേരള ഗവണ്‍മെന്റും 20% തദ്ദേശസ്വയംഭരണ സ്ഥാപനവും ചിലവ് നടത്തിയാണ് ഈ പദ്ധതി പൂര്‍ത്തീകരിക്കേണ്ടത്. അമൃത് പദ്ധതി 2 ല്‍ ഉള്‍പ്പെടുത്തി കലൂര്‍ ജംഗ: മുതല്‍ താണിക്കല്‍ ജംഗ: വരെയും ദേശാഭിമാനി ജംഗ: മുതല്‍ കീര്‍ത്തിനഗര്‍ ജംഗ: വരെയും മെയിന്‍ റോഡിലുള്ള വലിയ കാലപ്പഴക്കുമുള്ള പൈപ്പ് മാറ്റുന്നതിനും അനുമതി ആയിട്ടുണ്ട് എന്നുള്ളതാണ് ഏറെ സന്തോഷകരമായ കാര്യം. ഇത്തരം ഏറെ ഗുണകരമായ പദ്ധതികള്‍ നാടിന് സമ്മാനിക്കുമ്പോള്‍ കേരള സര്‍ക്കാര്‍ എ ഡി ബി നിര്‍ദ്ദേശ പ്രകാരം അന്താരാഷ്ട്ര കമ്പനിയായ സുയുസിനെ കുടിവെള്ളവിതരണം ഏല്‍പ്പിക്കാന്‍ മുതിരുന്നത്. അതുകൊണ്ട് കേരള വാട്ടര്‍ അതോറിറ്റി പൊതു ജനത്തോടുള്ള വെല്ലുവിളി അവസാനിപ്പിച്ച് യുദ്ധകാല അടിസ്ഥാനത്തില്‍ എറണാകുളത്തെ തന്നെ ഏറ്റവും കൂടുതല്‍ ജലം സംഭരിക്കാന്‍ ശേഷിയുള്ള ടാങ്കിലേക്കുള്ള പൈപ്പ്‌ലൈയിന്റെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് മേല്‍പ്പറഞ്ഞ ടാങ്ക് കമ്മീഷന്‍ ചെയ്യാന്‍ തയ്യാറായി കലൂര്‍ സെക്ഷന്റെ കീഴില്‍ വരുന്ന പൊതുജനങ്ങള്‍ ഇന്നനുഭവിക്കുന്ന ശുദ്ധജല വിഷയങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് മുന്‍കൈയെടുത്ത് പ്രവര്‍ത്തിക്കണമെന്നും ടി ബാലചന്ദ്രന്‍ പറഞ്ഞു.