Newsperseconds.com

ബിഹാറില്‍ ജിവിത്പുത്രിക’ ഉത്സവത്തില്‍ 43 പേര്‍ മുങ്ങിമരിച്ചു; മരിച്ചവരില്‍ 37 കുട്ടികള്‍

Untitled 1

പാട്ന: ബിഹാറില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ‘ജിതിയ’ അല്ലെങ്കില്‍ ‘ജിവിത്പുത്രിക’ ഉത്സവത്തില്‍ 43 പേര്‍ മുങ്ങിമരിച്ചു. 15 ജില്ലകളിലായി ആഘോഷത്തിന്റെ ഭാഗമായി പുഴയിലും തോടുകളിലും മുങ്ങിയ 43 പേരാണ് മരിച്ചത്. മരിച്ചവരില്‍ 37 കുട്ടികളുണ്ട്. മൂന്ന് പേരെ കാണാതായി. ഈസ്റ്റ് ചമ്പാരന്‍, വെസ്റ്റ് ചമ്പാരന്‍, നളന്ദ, ഔറംഗാബാദ്, കൈമുര്‍, ബുക്സര്‍, സിവന്‍, റോഹ്താസ്, സരണ്‍, പാട്ന, വൈശാലി, മുസ്സാഫര്‍പുര്‍, സമസ്തിപുര്‍, ഗോപാല്‍ഗഞ്ച്, അര്‍വല്‍ എന്നീ ജില്ലകളിലുള്ളവരാണ് മരിച്ചത്.

മുഖ്യമന്ത്രി നിതീഷ് കുമാര്‍ അനുശോചനം രേഖപ്പെടുത്തുകയും മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്ക് 4 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം ഇതേ ആഘോഷത്തിനിടയില്‍ 15 കുട്ടികളടക്കം 22 പേര്‍ മരിച്ചിരുന്നു. മരിച്ച എട്ട് പേരുടെ കുടുംബത്തിന് ഇതിനകം നഷ്ടപരിഹാരം നല്‍കിയെന്ന് സര്‍ക്കാര്‍ അറിയിച്ചു.

‘ജിതിയ’ എന്ന ഉത്സവം അമ്മമാര്‍ തങ്ങളുടെ കുട്ടികളുടെ ക്ഷേമത്തിനും സമൃദ്ധിക്കും വേണ്ടി ആചരിക്കുന്നതാണ്. ഇതിന് മുന്നോടിയായി മക്കളെ കുളിപ്പിച്ച് ശുദ്ധിവരുത്തുന്ന ചടങ്ങുണ്ട്. ഇതിന് വേണ്ടി കുളങ്ങളിലും നദികളിലും കുട്ടികളെ കുളിപ്പിക്കാന്‍ കൊണ്ടുപോയതിന് പിന്നാലെയാണ് അപകടം സംഭവിച്ചത്.

Share this Article

Leave a Comment