Newsperseconds.com

വോട്ടിങ് പുരോഗമിക്കുന്നു; വയനാട്ടില്‍ 27.43 ശതമാനം; ചേലക്കരയില്‍ 29.24 ശതമാനം പോളിംങ്

Untitled 1

വയനാട്ടിലും ചേലക്കരയിലും വോട്ടിങ് പുരോഗമിക്കുന്നു. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് ആറുമണിയോടെ അവസാനിക്കും. ഏറ്റവും ഒടുവിലത്തെ കണക്ക് പ്രകാരം വയനാട്ടില്‍ ആകെ പോളിങ് 27 ശതമാനം പൂര്‍ത്തിയായി. ചേലക്കരയില്‍ രാവിലെ മുതല്‍ കനത്ത പോളിങ് രേഖപ്പെടുത്തിയിട്ടുണ്ട്. ചേലക്കരയില്‍ പോളിങ് 29.24 ശതമാനം പിന്നിട്ടു. രണ്ട് മണ്ഡലത്തിലും ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിരയാണ്.

വയനാട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി, എല്‍ഡിഎഫ് സ്ഥാനാര്‍ഥി സത്യന്‍ മൊകേരി, എന്‍ഡിഎ സ്ഥാനാര്‍ഥി നവ്യ ഹരിദാസ് എന്നിവര്‍ തമ്മിലാണ് ത്രികോണ മത്സരം. ചേലക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി യുആര്‍ പ്രദീപ്, യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ്, എന്‍ഡിഎ സ്ഥാനാര്‍ഥി സി കൃഷ്ണകുമാര്‍ എന്നിവര്‍ തമ്മിലാണ് പോരാട്ടം. വയനാട്ടില്‍ ആകെ 14,71,742 വോട്ടര്‍മാരാണുള്ളത്. ചേലക്കരയിലാകട്ടെ വോട്ടര്‍മാരുടെ എണ്ണം 2,13,103 ആണ്.

അതേ സമയം, വയനാട്ടിലെ ചില ബൂത്തുകളില്‍ വോട്ടിങ് തടസ്സപ്പെട്ടു. വോട്ടിങ് യന്ത്രത്തിലെ തകരാറാണ് കാരണം. ചേലക്കരയിലെ തിരുവില്വാമല പഞ്ചായത്തിലെ പാമ്പാടി സ്‌കൂളില്‍ 116-ാം നമ്പര്‍ ബൂത്തില്‍ സാങ്കേതിക പ്രശ്‌നം ഉണ്ടായി.

Share this Article

Leave a Comment