Newsperseconds.com

സമുദായ താല്‍പര്യങ്ങള്‍ക്കൊപ്പം ജനാധിപത്യവും മതേതരത്വവും കാത്തു സൂക്ഷിച്ച മഹത് വ്യക്തി; പരിവര്‍ത്തനം നയിച്ച കര്‍മ്മയോഗി; മന്നം ജയന്തി ആശംസകള്‍ നേര്‍ന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സംസ്ഥാന സംഘടന ജനറല്‍ സെക്രട്ടറി ആര്‍.സി രാജീവ്ദാസ്

Untitled 1 Recovered

എന്‍എസ് എസ് സ്ഥാപക നേതാവും സാമൂഹിക പരിഷ്‌കര്‍ത്താവുമായ മന്നത്ത് പത്മനാഭന്റെ 148-ാമത് ജന്മവാര്‍ഷിക ദിനത്തില്‍ മന്നം ജയന്തി ആശംസകള്‍ നേര്‍ന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സംസ്ഥാന സംഘടന ജനറല്‍ സെക്രട്ടറി ആര്‍.സി രാജീവ്ദാസ്. മന്നത്ത് ആചാര്യന്റെ ദര്‍ശനങ്ങള്‍ എന്നും നവകേരളം പടുത്തുയര്‍ക്കാന്‍ ഊര്‍ജ്ജം നല്‍കിയതാണ്. സാമൂഹിക സാംസ്‌കാരിക മേഖലയില്‍ വിപ്ലവകരമായ പരിവര്‍ത്തനമാണ് അദ്ദേഹം വരുത്തിയത്. കര്‍മ പ്രഭാവത്താല്‍ ശൂന്യതയില്‍ നിന്ന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ടെന്നും ആര്‍.സി രാജീവ്ദാസ് പറഞ്ഞു. കേരളത്തില്‍ നിലനിന്നിരുന്ന അനാചാരങ്ങള്‍ക്കും അന്ധവിശ്വസങ്ങള്‍ക്കുമെതിരെ പോരാടി സമൂഹനന്മയ്‌ക്കൊപ്പം സ്വന്തം സമുദായത്തിന്റെ പുരോഗതിക്കുവേണ്ടി അക്ഷീണം പരിശ്രമിച്ച സാമൂഹിക പരിഷ്‌കര്‍ത്താവായിരുന്നു മന്നത്ത് പത്മനാഭന്‍. തന്റെ കര്‍മ്മപഥത്തിലൂടെ സഞ്ചരിക്കാന്‍ സമുദായത്തെ സജ്ജമാക്കിയ പ്രതിഭാധനനായ അദ്ദേഹം സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ മേഖലകളില്‍ വരുത്തിയ വിപ്ലവകരമായ പരിവര്‍ത്തനങ്ങള്‍ ആരെയും അത്ഭുതപ്പെടുത്തുന്നതാണെന്നും ആര്‍.സി രാജീവ്ദാസ് പറഞ്ഞു.

ജനാധിപത്യവും രാജ്യസ്‌നേഹവും കാത്തു സൂക്ഷിക്കുന്ന കാര്യത്തില്‍ എന്നും ബദ്ധശ്രദ്ധനായിരുന്ന അദ്ദേഹം. ദുര്‍വ്യയങ്ങള്‍ക്കും ഉച്ചനീചത്വങ്ങള്‍ക്കും എതിരെ ശക്തമായ നിലപാട് സ്വീകരിച്ച സാമൂഹ്യ പരിഷ്‌കര്‍ത്താവും ആയിരുന്നു. കൊടുമ്പിരികൊണ്ട ജാതീയതക്കെതിരെ ശക്തമായ സന്ദേശവും പ്രതിരോധവും തീര്‍ത്തുകൊണ്ട് സവര്‍ണജാഥയുമായി സമൂഹത്തിലേക്ക് കടന്നുവന്ന മന്നത്ത് കേരള സാമൂഹിക രാഷ്ട്രീയ ചരിത്രത്തില്‍ സ്വന്തമായ സ്ഥാനം നേടിയെടുത്തിട്ടുണ്ട്. ആ മഹാമനീഷി നമ്മെ വിട്ട് പിരിഞ്ഞിട്ട് വര്‍ങ്ങള്‍ കഴിഞ്ഞിട്ടും അദ്ദേഹം മുന്നോട്ട് വച്ച ആശയങ്ങളും ആദര്‍ശങ്ങളും ഇന്നും സമൂഹത്തില്‍ പ്രതിഫലിച്ചു കൊണ്ടിരിക്കുകയാണ്. ഇന്നത്തെ കേരള സമൂഹം ഉണര്‍ന്നതിന്റയും ഉയര്‍ന്നതിന്റെയും പിന്നിലെ പേരുകളില്‍ മന്നത്തിന്റെ പേര് എന്നും മുന്നില്‍ തന്നെയാണെന്നും ആര്‍.സി രാജീവ്ദാസ് പറഞ്ഞു.

Share this Article

Leave a Comment