പാകിസ്ഥാൻ ഭീകര സംഘടനയുമായി ബന്ധമുള്ള മൂന്ന് പേർ പഞ്ചാബിൽ പിടിയിൽ. ഇവരിൽ നിന്ന് വൻ ആയുധ ശേഖരവും പിടിച്ചെടുത്തു. ഐഎസ്‌ഐ പിന്തുണയുള്ള ഭീകര സംഘടനയുമായി ബന്ധമുള്ളവരാണ് പിടിയിലായതെന്ന് പഞ്ചാബ് പൊലീസ് അറിയിച്ചു.
പഞ്ചാബിലെ ബട്ടിൻഡയിൽ നിന്നാണ് ഭീകരരെ പിടികൂടിയത്. ബട്ടിൻഡയിലെ കൗണ്ടർ ഇന്റലിജൻസ് ടീമാണ് ഓപ്പറേഷന് പിന്നിൽ. പിടിയിലായവരിൽ നിന്ന് 8 പിസ്റ്റളുകളും 9 മാഗസിനുകളും 30 വെടിയുണ്ടകളും കണ്ടെടുത്തു. ഈ മൂന്ന് പേർക്കെതിരെ ബതിൻഡ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഘത്തിലെ മറ്റുള്ളവരെ കണ്ടെത്താൻ പൊലീസ് ഇവരെ ചോദ്യം ചെയ്യുകയാണ്. അറസ്റ്റിലായ മൂന്നുപേർ സംഗ്രൂർ ജയിലിൽ കഴിയുന്ന യുഎപിഎ പ്രതികളുമായി ബന്ധപ്പെട്ടിരുന്നതായും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.
ദീപാവലിക്ക് ശേഷം ഇത്തരത്തിലുള്ള 8-ലധികം തീവ്രവാദ മൊഡ്യൂളുകൾ പൊലീസ് കണ്ടെത്തി. സെലിബ്രിറ്റികൾ, വ്യവസായികൾ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവരെയാണ് ഇക്കൂട്ടർ ലക്ഷ്യമിടുന്നത്.