Newsperseconds.com

ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; കേസ് കേന്ദ്ര ഏജന്‍സി ഏറ്റെടുക്കണമെന്ന് കുട്ടിയുടെ പിതാവ് റെജി

Hh

കൊല്ലം: ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് കുട്ടിയുടെ പിതാവ് റെജി. അന്വേഷണം നടക്കുന്നുണ്ടെങ്കിലും പോലീസ് തന്റെ സഹപ്രവര്‍ത്തകരേയും തന്നെയും ഉന്നം വയ്ക്കുന്നുവെന്ന് റെജി പറഞ്ഞു. അത് കൊണ്ട് തന്നെ കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നാണ് റെജിയുടെ ആവശ്യം.

എന്നാല്‍ തെറ്റ് ചെയ്യാത്തത് കൊണ്ട് അറസ്റ്റിനെ ഭയക്കുന്നില്ല. തന്റെ എല്ലാ വിവരങ്ങളും പൊലീസിന് ഞാന്‍ കൈമാറിയിട്ടുണ്ട്. ഒഇടി, നഴ്‌സിങ് റിക്രൂട്‌മെന്റ് എന്നിവയില്‍ ഒരു പങ്കുമില്ല. തന്റെസഹപ്രവര്‍ത്തകരെ ഉന്നം വെക്കുന്നതില്‍ വലിയ വിഷമമുണ്ടെന്നും റെജി പറഞ്ഞു.

Share this Article

Leave a Comment