Newsperseconds.com

രണ്ട് കോടിയുടെ സാമ്പത്തിക ബാധ്യത; ഭാര്യയും മകളും കുറ്റം സമ്മതിച്ചു; ജ്യേഷ്ഠനെയടക്കം കിഡ്‌നാപ്പ് ചെയ്യാന്‍ പദ്ധതിയിട്ടിരുന്നു; കുട്ടിയുടെ അച്ഛന്റെ പേരില്‍ പത്മകുമാര്‍ പറഞ്ഞതെല്ലാം കെട്ടിച്ചമച്ച കഥകള്‍

Capture

അടൂര്‍: ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ പത്മകുമാര്‍ പറഞ്ഞതെല്ലാം കെട്ടിച്ചമച്ച കഥകള്‍. നഴ്‌സിങ് റിക്രൂട്ട്‌മെന്റുമായും ഒ.ഇ.റ്റി പരീക്ഷയുമായുമെല്ലാം തട്ടിക്കൊണ്ട് പോകലിന് ബന്ധമുണ്ടെന്ന് പറഞ്ഞത് പൊലീസിനെ കബളിപ്പിക്കാനായിരുന്നു. ഓയൂരിലെ ആറ് വയസുകാരിയുടെ അച്ഛന്‍ തന്റെ കൈയില്‍ നിന്ന് പണം വാങ്ങിയിട്ടുണ്ടെന്നും ശേഷം തിരിച്ചു തന്നില്ലെന്നും ഉള്‍പ്പെടെയുള്ള കഥകള്‍ ഇയാള്‍ പൊലീസിനോട് പറഞ്ഞിരുന്നു. എന്നാല്‍ പത്മകുമാറിന്റെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്ന് പോലീസ് ആദ്യമേ പറയുന്നുണ്ടായിരുന്നു.

അതേ സമയം സംഭവത്തില്‍ തനിക്ക് മാത്രമാണ് പങ്കുള്ളതെന്നും മകള്‍ക്കും ഭാര്യക്കും പങ്കില്ലെന്നും തന്നെയായിരുന്നു പത്മകുമാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഭാര്യയും മകളും കുറ്റം സമ്മതിച്ചിരിക്കുകയാണ്. ഇവരെ ചോദ്യം ചെയ്തപ്പോള്‍ കിട്ടിയ വിവരങ്ങളും പത്മകുമാറിന്റെ മൊഴിയും തമ്മില്‍ പൊരുത്തക്കേടുകളും വന്നു. പുലര്‍ച്ചേ മൂന്നുമണി വരെ ചോദ്യംചെയ്യല്‍ തുടര്‍ന്നു. രണ്ട് കോടിയുടെ സാമ്പത്തിക ബാധ്യത തീര്‍ക്കാന്‍ വേണ്ടിയാണ് തട്ടിക്കൊണ്ടു പോകല്‍ ആസൂത്രണം ചെയ്തതെന്നാണ് ഇപ്പോള്‍ പത്മകുമാര്‍ പറയുന്നത്.
കുട്ടിയുടെ ജ്യേഷ്ഠനെയടക്കം തട്ടിക്കൊണ്ടുപോകാനായിരുന്നു പദ്ധതിയെന്നും വേറെയും കുട്ടികളെ തട്ടിക്കൊണ്ടുപോയി പണം വില പേശുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്നുമാണ് പോലീസിന് ലഭിക്കുന്ന വിവരം.

Share this Article

Leave a Comment