Newsperseconds.com

ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; ബിജെപി എംഎൽഎയെ അയോ​ഗ്യനാക്കി

Untitled Design (72)

ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ശിക്ഷിക്കപ്പെട്ട ബിജെപി എംഎൽഎയെ അയോ​ഗ്യനാക്കി. രാം ദുലർ ​ഗോണ്ടിനെയാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ അയോ​ഗ്യനാക്കിയത്. പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 25 വർഷത്തെ കഠിന തടവും 10 ലക്ഷം രൂപ പിഴയും രാം ദുലർ ​ഗോണ്ടിന് ശിക്ഷ വിധിച്ചിരുന്നു.

2014 നവംബറിലായിരുന്നു കേസിന് ആസ്പദമായ സംഭവം. ഒൻപതു വർഷത്തിന് ശേഷമാണ് പ്രത്യേക കോടതി ശിക്ഷ വിധിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഗോണ്ട് വിജയിച്ചതോടെ കേസ് സോൻഭദ്രയിലുള്ള എംപി– എംഎൽഎ കോടതിയിലേക്ക് മാറ്റുകയായിരുന്നു. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് കോടതി വിധി പുറപ്പെടുവിച്ചത്.

പിഴയായി ഈടാക്കുന്ന 10 ലക്ഷംരൂപ അതിജീവിതയ്ക്ക് നൽകുമെന്നും പബ്ലിക് പ്രോസിക്യൂട്ടർ വ്യക്തമാക്കി. ശിക്ഷാ കാലാവധിക്കുശേഷം ആറുവർ‌ഷം തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല.

 

Share this Article

Leave a Comment