ശബരിമലയിൽ വൻ തിരക്ക്. ഇന്നലെ മാത്രം ദർശനം നടത്തിയത് 1,009,69 പേർ. ഇത്തവണ ആദ്യമായാണ് തീർത്ഥാടകരുടെ എണ്ണം ഒരു ലക്ഷം കടക്കുന്നത്.
പുല്ലുമേട് കാനന പാത വഴി മാത്രം 5798 പേരാണ് ഇന്നലെ എത്തിയത്. ഇന്ന് രാവിലെ 6 മണി വരെ 23167 പേർ ശബരിമലയില്‍ ദര്‍ശനം നടത്തി. അവധി ദിവസമായതിനാൽ ശബരിമലയിൽ തിരക്ക് തുടരുകയാണ്. തിരക്ക് കാരണം പമ്പയിൽ നിന്നും സന്നിധാനത്തെത്താൻ തീര്‍ത്ഥാടകര്‍ക്ക് 16 മണിക്കൂറിലധികമാണ് ക്യൂ നിൽക്കേണ്ടിവരുന്നത്. ജില്ലയുടെ പല ഭാഗങ്ങളിൽ നിന്നും പമ്പയിലേക്കുള്ള വാഹന ഗതാഗതത്തിന് നിയന്ത്രണമുണ്ട്.
നാളെ തങ്ക അങ്കി ചാർത്തി ദീപാരാധന നടക്കുന്നതിനാൽ തീർത്ഥാടക പാതയിൽ നാളെ രാവിലെ 11 മുതൽ 3വരെ നിലയ്ക്കലിൽ നിന്നും പമ്പയിലേക്ക് വാഹനങ്ങൾക്ക് പൊലീസ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.