കാസർഗോഡ് തൊട്ടിൽ കയർ കഴുത്തിൽ കുരുങ്ങി കുഞ്ഞ് മരിച്ചു. കാസര്‍കോട് കുണ്ടംകുഴിയിലാണ് സംഭവം. കുണ്ടംകുഴി സ്വദേശി റഫീഖിന്റെയും ഭാര്യ സജ്നയുടെയും മകൾ ഷഹ്സ മറിയം ആണ് മരിച്ചത്.
എട്ട് മാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ കഴുത്തിൽ ഇന്ന് വൈകുന്നേരമാണ് കയര്‍ കുരുങ്ങി മരണം സംഭവിക്കുന്നത്. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.