വാഷിങ്ടണ്‍: ന്യൂ ഹാംഷെയര്‍ പ്രൈമറിയില്‍ വിജയിച്ച് മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇതോടെ റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തില്‍ പിടി മുറുക്കി ഈ വര്‍ഷാവസാനം പ്രസിഡന്റ് ജോ ബൈഡനെതിരെ വീണ്ടും മത്സരിക്കാനുള്ള സാധ്യത ശക്തിപ്പെടുത്തി. സ്ഥാനാര്‍ത്ഥിത്വ പ്രതീക്ഷകള്‍ സജീവമായി നിലനിര്‍ത്തിയ നിക്കി ഹേലി 46 ശതമാനത്തിലധികം വോട്ടുകള്‍ നേടി.
അതേസമയം, ചൊവ്വാഴ്ച നടന്ന ന്യൂ ഹാംഷെയറിന്റെ പ്രതീകാത്മക ഡെമോക്രാറ്റിക് പ്രൈമറിയിലും പ്രസിഡന്റ് ബൈഡന് വിജയിച്ചു. അതേ സമയം, നിക്കി ഹേലിയുടെ സ്ഥാനാര്‍ത്ഥിത്വം കാര്യമാക്കുന്നില്ല എന്നും നിക്കി ഹേലിയ്ക്ക് ഇഷ്ടമുള്ളത് ചെയ്യട്ടെയെന്നും ആയിരുന്നു വോട്ടെടുപ്പിന് തൊട്ടുമുന്‍പ് ട്രംപിന്റെ പ്രതികരണം.
എഡിസണ് റിസര്‍ച്ച് അനുസരിച്ച്, 14 ശതമാനം വോട്ടുകള്‍ കണക്കാക്കിയ ശേഷം ഹേലിയുടെ 46.6 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ട്രംപിന് 52.3 ശതമാനം ലഭിച്ചുവെന്ന് റിപ്പോര്‍ട്ട് ചെയ്തു. ട്രംപിനെ സംബന്ധിച്ചിടത്തോളം, അയോവ തൂത്തുവാരുന്ന ആദ്യത്തെ റിപ്പബ്ലിക്കന്‍ ആയി അദ്ദേഹം മാറി.