Newsperseconds.com

ഇറാനില്‍ നിന്ന് വേഗം പുറത്തുകടക്കുക’: ഇന്ത്യന്‍ പൗരന്മാര്‍ക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

Iran

വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് പിന്നാലെ ഇറാനിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍. ‘ഇന്ത്യന്‍ പൗരന്മാര്‍ ഇറാനില്‍ നിന്ന് വേഗത്തില്‍ പുറത്തുകടക്കാന്‍ ശക്തമായി നിര്‍ദ്ദേശിക്കുന്നു’ എന്നാണ് അറിയിപ്പ് നല്‍കിയിട്ടുള്ളത്.
നിര്‍ദേശിച്ച വഴികളിലൂടെ ഇറാന്‍ വിടാനാണ് ടെഹ്റാനിലെ ഇന്ത്യന്‍ എംബസി എക്‌സ് സന്ദേശത്തില്‍ നിര്‍ദേശിച്ചിരിക്കുന്നത്. എംബസിയുമായി മുന്‍കൂര്‍ കൂടിയാലോചന ഇല്ലാതെ ഒരു അന്താരാഷ്ട്ര കര അതിര്‍ത്തിയിലും സമീപിക്കാന്‍ ശ്രമിക്കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
ഇന്ത്യന്‍ പൗരന്മാര്‍ക്ക് അടിയന്തര സാഹചര്യങ്ങളില്‍ ബന്ധപ്പെടുന്നതിനായി കോണ്‍ടാക്ട് നമ്പറുകളും നല്‍കിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ +989128109115; +989128109109; +989128109102; +989932179359 എന്നി നമ്പറുകളിലോ, cons.tehran@mea.gov.in എന്ന മെയിൽ ഐഡിയിലോ ബന്ധപ്പെടാവുന്നതാണ്.

Share this Article

Leave a Comment