Newsperseconds.com

ആറന്മുള ഉത്രട്ടാതി വള്ളംകളി ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു — മേലുകരയും കോറ്റാത്തൂർ കൈതക്കോടിയും ജേതാക്കൾ

FB IMG

ആറന്മുള: പമ്പാനദിയിൽ നടന്ന ആറന്മുള ഉത്രട്ടാതി വള്ളംകളി ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന്റെയും ഭക്തിയുടെയും കാലാതീതമായ പാരമ്പര്യങ്ങളുടെയും മഹത്തായ പ്രതീകമാണ് ആറന്മുള വള്ളംകളിയെന്ന് അദ്ദേഹം പറഞ്ഞു.

ഓണാഘോഷങ്ങളോടും പുണ്യപരമ്പരയായ വള്ളസദ്യയോടും ബന്ധപ്പെട്ട ആറന്മുള വള്ളംകളി, കൂട്ടായ്മയുടെയും അച്ചടക്കത്തിന്റെയും കായികമികവിന്റെയും മനോഹരമായ സമന്വയമാണെന്നും ഉപരാഷ്ട്രപതി പറഞ്ഞു. മനോഹരമായി അലങ്കരിച്ച പള്ളിയോടങ്ങളിൽ നൂറിലധികം തുഴച്ചിൽക്കാർ ഒരേ താളത്തിൽ തുഴയുന്ന കാഴ്ച കേരളത്തിന്റെ പാരമ്പര്യത്തിന്റെയും കൂട്ടായ്മയുടെയും അതുല്യമായ പ്രതിഫലനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, ആവേശകരമായ മത്സരത്തിനൊടുവിൽ ആറന്മുള ഉത്രട്ടാതി ജലോത്സവത്തിൽ എ ബാച്ചിൽ മേലുകരയും ബി ബാച്ചിൽ കോറ്റാത്തൂർ കൈതക്കോടിയും ജേതാക്കളായി.

എ ബാച്ചിൽ നടന്ന വാശിയേറിയ കലാശപ്പോരാട്ടത്തിൽ കടുത്ത മത്സരത്തിനൊടുവിലാണ് മേലുകര മന്നം ട്രോഫി സ്വന്തമാക്കിയത്. തുടർച്ചയായ രണ്ടാം വർഷമാണ് മേലുകര മന്നം ട്രോഫി സ്വന്തമാക്കുന്നത്.

പമ്പാനദിയിലെ ആവേശം വാനോളമുയർത്തിയ ജലമേളയിൽ വിവിധ പള്ളിയോടങ്ങൾ മാറ്റുരച്ചപ്പോൾ, തുഴച്ചിൽക്കാരുടെ ഒത്തൊരുമയും വേഗതയും മികവും മത്സരത്തിന് ആവേശം പകർന്നു.

പാരമ്പര്യവും വിശ്വാസവും കായികാവേശവും ഒരുമിക്കുന്ന ആറന്മുള ഉത്രട്ടാതി വള്ളംകളി ഇത്തവണയും കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തിന്റെ മനോഹരമായ അടയാളമായി മാറി.FB IMG

FB IMG

FB IMG

FB IMG

FB IMG

Share this Article

Leave a Comment