ഹൈദരാബാദ്: തെലങ്കാനയില്‍ സ്ത്രീകള്‍ക്കുള്ള സൗജന്യ ബസ് യാത്രാ കൊണ്ടുവന്നതോടെ ദുരിതത്തിലായ ഓട്ടോറിക്ഷാ ഡ്രൈവര്‍ സ്വന്തം വാഹനം കത്തിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. തെലങ്കാന മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ പ്രജാഭവന് മുന്നില്‍ തന്റെ വാഹനത്തിന് തീയിടുകയായിരുന്നു.
സ്ഥലത്തുണ്ടായിരുന്ന പോലീസ് ഇയാളെ കൂട്ടിക്കൊണ്ടുപോയി തീ അണയ്ക്കാന്‍ ശ്രമിച്ചു. ഇയാളെ കൗണ്‍സിലിംഗ് നടത്തി വീട്ടുകാരെ ഏല്‍പ്പിച്ചു. ഇയാള്‍ മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യമായി യാത്ര ചെയ്യാവുന്ന ‘മഹാലക്ഷ്മി’ പദ്ധതിക്കെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ പ്രതിഷേധത്തിലാണ്. പദ്ധതി തങ്ങളുടെ ദിവസ വരുമാനത്തെ ബാധിക്കുവെന്നാണ് ഓട്ടോ ഡ്രൈവര്‍മാര്‍ പറയുന്നത്.