Newsperseconds.com

കർണാടക വനംവകുപ്പിന് ആനയുടെ വിഷയത്തിൽ ഗുരുതര വീഴ്ച; ചരിഞ്ഞ കാട്ടാന തണ്ണീർക്കൊമ്പന്റെ ശരീരത്തിൽ പെല്ലറ്റ് പാടുകൾ കണ്ടെത്തി

Untitled Design (7)

ബന്ദിപ്പൂരിൽ ചരിഞ്ഞ കാട്ടാന തണ്ണീർക്കൊമ്പന്റെ ശരീരത്തിൽ പെല്ലറ്റ് പാടുകൾ കണ്ടെത്തി. മരണശേഷമുള്ള പരിശോധയിലാണ് പെല്ലറ്റ് പാടുകൾ കണ്ടെത്തി. കര്‍ണാകടയിലെ തോട്ടങ്ങളിലിറങ്ങിയപ്പോഴാകാം ഈ സ്ഥിതിയുണ്ടായതെന്നാണ് വിലയിരുത്തല്‍. ശരീരത്തിനുള്ളിലെ പഴുപ്പ് ആഴമേറിയതാണ്. പലയിടങ്ങളിലേക്കും പഴപ്പ് പടര്‍ന്നിട്ടുമുണ്ട്. ഹൃദയാഘാതത്തിന് പുറമേ അണുബാധയെ തുടര്‍ന്ന് ശ്വാസകോശത്തിന്‍റെ ശേഷി കുറഞ്ഞതാണ് മരണ കാരണമായതെന്നാണ് വിലയിരുത്തല്‍. സംഭവത്തിൽ കര്‍ണാടക വനംവകുപ്പും അന്വേഷണം നടത്തുന്നുണ്ട്.

കർണാടക വനംവകുപ്പിന് ആനയുടെ വിഷയത്തിൽ ഗുരുതര വീഴ്ചയാണ് സംഭവിച്ചത്. ആന കേരള അതിര്‍ത്തിയിലേക്ക് കടന്ന വിവരം ഔദ്യോഗികമായി അറിയിച്ചില്ല. റേഡിയോ കോളാര്‍ സിഗ്നല്‍ വിവരങ്ങള്‍ ലഭിക്കാത്തതും ആനയെ ട്രാക്കു ചെയ്യുന്നതും ​ഗുരുതര വീഴ്ചയായി.

ജനുവരി പതിനാറിനാണ് തണ്ണീര്‍ക്കൊമ്പനെ ഹാസനില്‍ നിന്ന് പിടികൂടി മൂലഹള്ള ഭാഗത്ത് വിടുന്നത്. റേഡിയോ കോളര്‍ ഘടിപ്പിച്ച് അന്നുതന്നെ കാട്ടില്‍ വിട്ടതായാണ് കര്‍ണാടക വനംവകുപ്പ് അറിയിച്ചത്. നാഗര്‍ഹോള വഴി തോല്‍പ്പെട്ടിയിലേക്കെത്തുകയും അതുവഴി തലപ്പുഴയിലൂടെ എടവകയിലേക്കും മാനന്തവാടി നഗരത്തിലേക്കെത്തുമായിരുന്നു തണ്ണീർ കൊമ്പൻ.

അതേസമയം, തണ്ണീര്‍ക്കൊമ്പന്‍റെ മരണത്തെ കുറിച്ച് അന്വേഷിക്കുന്ന വിദഗ്ധസമിതി അടുത്ത ദിവസം തന്നെ വയനാട്ടിലെത്തിയേക്കും.

TAG;Karnataka Forest Department has serious failure in the matter of elephants; Pellet marks were found on the body of the wild boar

Share this Article

Leave a Comment