Newsperseconds.com

അക്ഷയ തൃതീയ: സംസ്ഥാനത്ത് വിറ്റത് 1260 കോടിയുടെ സ്വര്‍ണം, 900 കിലോ

Gold

അക്ഷയ തൃതീയ ദിനമായ ഞായറാഴ്ച വില്‍പ്പനയില്‍ നേട്ടവുമായി സംസ്ഥാനത്തെ സ്വര്‍ണ വ്യാപാരികള്‍
കൊച്ചി: അക്ഷയ തൃതീയ ദിനമായ ഞായറാഴ്ച വില്‍പ്പനയില്‍ നേട്ടവുമായി സംസ്ഥാനത്തെ സ്വര്‍ണ വ്യാപാരികള്‍. കേരളമെമ്പാടുമുള്ള 12,000 ജ്വല്ലറികളില്‍ നിന്നായി ഞായറാഴ്ച വൈകീട്ട് വരെ ഏകദേശം 1260 കോടി രൂപയുടെ വ്യാപാരം നടന്നതായാണ് ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ കണക്ക്.
ഏകദേശം 900 കിലോയുടെ സ്വര്‍ണമാണ് വിറ്റുപോയത്. അക്ഷയ തൃതീയ ദിനത്തില്‍ സ്വര്‍ണവിലയില്‍ വര്‍ധന ഉണ്ടായില്ലെന്നത് വാങ്ങാനെത്തിയവര്‍ക്ക് ആശ്വാസമായതായും ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എസ് അബ്ദുള്‍ നാസര്‍ പറഞ്ഞു.

Share this Article

Leave a Comment