സംസ്ഥാനത്ത് വൈദ്യുതി നിരക്കിൽ വർധനവ്. നിരക്ക് വർധിപ്പിച്ചുകൊണ്ടുള്ള ഇടക്കാല ഉത്തരവ് പുറത്തിറങ്ങി. യൂണിറ്റിന് 20 പൈസ വർധിപ്പിച്ചുകൊണ്ടുള്ളതാണ് റഗുലേറ്ററി കമ്മീഷൻ ഇറക്കിയ ഉത്തരവ്. ദാരിദ്ര്യ രേഖയ്ക്ക് താഴെയുളള ഗാർഹിക ഉപാഭോക്താക്കൾക്ക് നിരക്ക് വർധനവ് ബാധകമാകില്ല.
നിരക്ക് വർധനയോടെ 531 കോടി രൂപയുടെ അധിക വരുമാനം കെഎസ്ഇബിക്ക് ലഭിക്കുമെന്നാണ് കരുതുന്നത്. പുതിയ നിരക്ക് 2024 ജൂൺ 30 വരെയാണ് ഉണ്ടാകുക. 50 യൂണിറ്റ് ഉപയോഗിക്കുന്നവർക്ക് 10 രൂപ അധികം നൽകേണ്ടി വരും. 100 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർ 20 രൂപ അധികം നൽകേണ്ടി വരും.
ഏപ്രിലില്‍ പ്രാബല്യത്തില്‍ വരേണ്ട താരിഫ് വര്‍ധനയായിരുന്നു. എന്നാല്‍ ഹൈക്കോടതിയിലെ കേസും സര്‍ക്കാര്‍ നിലപാടും മൂലമാണ് നിരക്ക് വർധിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് ഇപ്പോൾ പുറത്തിറക്കിയത്.