Newsperseconds.com

വാംഖഡയിൽ ഇന്ത്യൻ തേരോട്ടം; ശ്രീലങ്കക്ക് ബാറ്റിംഗ് തകര്‍ച്ച

Untitled design

ലോകകപ്പില്‍ ഇന്ത്യക്കെതിരെ ശ്രീലങ്കക്ക് ബാറ്റിംഗ് തകര്‍ച്ച. 358 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ശ്രീലങ്ക 14 ഓവര്‍ പിന്നിടുമ്പോള്‍ 29 റണ്‍സിന് എട്ട് വിക്കറ്റെന്ന പരിതാപകരമായ നിലയിലാണ്. ശ്രീലങ്കന്‍ ഇന്നിംഗ്സിലെ ആദ്യ പന്തില്‍ തന്നെ ഇന്ത്യ വിക്കറ്റ് വേട്ട തുടങ്ങി. ജസ്പ്രീത് ബുമ്രയുടെ പന്തില്‍ പാതും നിസങ്ക മുടക്കി. പിന്നീടെത്തിയ ക്യാപ്റ്റന്‍ കുശാല്‍ മെന്‍ഡിസ് ബുമ്രയുടെ ആദ്യ ഓവര്‍ അതിജീവിച്ചെങ്കിലും മുഹമ്മദ് സിറാജ് തന്‍റെ ആദ്യ പന്തില്‍ തന്നെ ദിമുത് കരുണരത്നെയെ വീഴ്ത്തി.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ശുഭ്മാന്‍ ഗില്ലിന്റെയും വിരാട് കോലിയുടെയും ശ്രേയസ് അയ്യരുടെയും അര്‍ധസെഞ്ചുറികളുടെയും രവീന്ദ്ര ജഡേജയുടെ വെടിക്കെട്ട് ബാറ്റിംഗിന്റെയും കരുത്തില്‍ 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 357 റണ്‍സെടുത്തു. ആദ്യ ഓവറിലെ രണ്ടാം പന്തില്‍ തന്നെ മധുശങ്ക ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ വിക്കറ്റ് നേടി ഇന്ത്യയെ പ്രതിരോധത്തിലാക്കി. എന്നാല്‍ പിന്നീട് എത്തിയ വിരാട് കോലിയും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലേകക്ക് നയിച്ചു. വിരാട് കോലി 88 റണ്‍സെടുത്തു. ജഡേജ 24 പന്തില്‍ 35 റണ്‍സെടുത്ത് ഇന്ത്യയെ 350 കടത്തി.

Share this Article

Leave a Comment