ആഗ്ര-ലക്നൗ എക്സ്പ്രസ്വേയില് ഡബിള്‍ ഡെക്കര്‍ സ്ലീപ്പര്‍ ബസ് പാല് ടാങ്കറില്‍ ഇടിച്ച് 18 പേര് മരിക്കുകയും 30 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ജോജികോട്ട് ഗ്രാമത്തിന് സമീപം പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് അപകടം.
അപകടത്തില്‍ 30 പേര്‍ക്കാണ് പരുക്കേറ്റത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ബിഹാറിലെ സീതാമര്‍ഹിയില്‍നിന്നും ഡല്‍ഹിയിലേക്ക് പോകുകയായിരുന്നു ബസ്. ഇടിയുടെ ആഘാതത്തില്‍ ബസും ടാങ്കറും പൂര്‍ണമായും തകര്‍ന്നു. സംഭവം അറിഞ്ഞയുടന്‍ തന്നെ മേഖലയിലുള്ളവര്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു.
പതിനെട്ട് പേരെയും മരിച്ച നിലയില്‍ത്തന്നെയാണ് പുറത്തെടുത്തത്. സംഭവത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഃഖം രേഖപ്പെടുത്തി. രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാനും പരുക്കേറ്റവര്‍ക്ക് മതിയായ ചികിത്സ നല്‍കാനും നിര്‍ദ്ദേശം നല്കി.