ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കാന്‍ ഇറങ്ങിയ തിരുവനന്തപുരം നഗരസഭയിലെ ജീവനക്കാരനെ കാണാതായി. കോര്‍പ്പറേഷന്റെ താല്‍ക്കാലിക ജീവനക്കാരനായ മാരായിമുട്ടം സ്വദേശിയായ 42കാരനായ ജോയ് എന്നയാളെയാണ് കാണാതായത്. ഫയര്‍ ഫോഴ്സ് എത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്.
തോട് വൃത്തിയാക്കുന്നതിന്റെ ഭാഗമായാണ് ജോയ് വെള്ളത്തില്‍ ഇറങ്ങിയത്. എന്നാല്‍ വൃത്തിയാക്കുന്നതിനിടെ മാലിന്യകൂമ്പാരത്തില്‍ കുടുങ്ങിയെന്നാണ് സംശയം. നാട്ടുകാരും ഫയര്‍ഫോഴ്സും തിരച്ചില്‍ തുടരുകയാണ്.