Newsperseconds.com

വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് നല്‍കി പ്രതിരോധ വകുപ്പിന്റെ കോഴ്‌സിന് പോയെന്ന് ആരോപണ വിധേയനായ മാധ്യമ പ്രവര്‍ത്തകന്‍; വയനാട് റിപ്പോര്‍ട്ടിങ്ങിനിടെ കാല്‍ ചെളിയില്‍ പുതഞ്ഞ ദീപക് ധര്‍മ്മടത്തിനെ രക്ഷിച്ച് സൈന്യം; മാപ്പ് നല്‍കിയവര്‍ രക്ഷക്കെത്തുമ്പോള്‍..

Untitled 1

കല്‍പ്പറ്റ: പ്രതിരോധ വകുപ്പിന് വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് നല്‍കി പറ്റിച്ച് പ്രതിരോധ വകുപ്പിന്റെ കോഴ്‌സിന് പോയന്ന് ആരോപണ വിധേയനായ മാധ്യമ പ്രവര്‍ത്തകന്‍ ദീപക് ധര്‍മ്മടത്തെ അപകട സ്ഥിതിയില്‍ നിന്ന് രക്ഷിച്ച് ഇന്ത്യന്‍ സൈന്യം. മുട്ടില്‍ മരംമുറിക്കേസില്‍ ഫോണ്‍ രേഖകള്‍ പുറത്തുവന്നതിന് പിന്നാലെ ദീപക് ധര്‍മ്മടത്തെ പ്രമുഖ ചാനല്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. കേസ് അട്ടിമറിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥനും മാധ്യമ പ്രവര്‍ത്തകനായ ധീപക് ധര്‍മ്മടത്തിന്റേയും ഇടപെടലുകള്‍ ഉണ്ടായെന്ന് രാജേഷ് രവീന്ദ്രന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് ചാനല്‍ മാധ്യമ പ്രവര്‍ത്തകന് നേരെ നടപടി സ്വീകരിച്ചത്. ഇന്ന് മാധ്യമപ്രവര്‍ത്തനത്തിനിടയിലാണ് അപകടം സംഭവിച്ചത്. പത്ത് കൊല്ലം മുമ്പാണ് സൈന്യത്തെ പറ്റിച്ച് വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റുമായി ദീപക് മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള സൈനിക കോഴ്‌സില്‍ പങ്കെടുത്തതെന്ന ആരോപണം ശക്തമായി ഉയര്‍ന്ന് വന്നത്. പിന്നീട് ഇത് വലിയ വിവാദമായി. ഇതിനിടെ പാസ് പോര്‍ട്ട് ഓഫീസിലും വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കൊടുത്തുവെന്ന കാര്യവും ഒരു പറ്റം മാധ്യമ പ്രവര്‍ത്തകര്‍ ചര്‍ച്ചയാക്കി.

കേരളത്തിലെ പ്രധാന മാധ്യമങ്ങള്‍ അടക്കം ഇത് വാര്‍ത്തയാക്കിയിരുന്നു. പിന്നാലെ പാസ്‌പോര്‍ട്ട് ഓഫീസില്‍ പിഴയൊടുക്കി ദീപക് കുറ്റസമ്മതവും നടത്തിയെന്നാണ് പറയപ്പെടുന്നത്. അതിന് ശേഷം വ്യാജ രേഖയിലെ പോലീസ് കേസ് ഉന്നത ബന്ധങ്ങളാല്‍ അട്ടിമറിച്ചെന്നും പറയപ്പെടുന്നു. പ്രതിരോധ വകുപ്പും വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് നല്‍കി തന്ത്ര പ്രധാന കേന്ദ്രങ്ങളില്‍ നടത്തിയ നുഴഞ്ഞു കയറ്റത്തില്‍ ക്രിമിനല്‍ നടപടികള്‍ എടുത്തില്ലന്നും ദീപക് ധര്‍മ്മടത്തിന് എതിരെ രംഗത്ത് വന്ന മാധ്യമ പ്രവര്‍ത്തകര്‍ ആരോപിക്കുന്നുണ്ട്. അങ്ങനെ പത്ത് കൊല്ലം മുമ്പ് സൈന്യം മാപ്പു നല്‍കിയ മാധ്യമ പ്രവര്‍ത്തകനെയാണ് സൈന്യം ജീവിതത്തിലേക്ക് മടക്കി കൊണ്ടു വരുന്നത്.

ഉരുള്‍പൊട്ടല്‍ ദുരന്തം വിതച്ച വയനാട് മുണ്ടക്കെയിലും ചുരല്‍മലയിലുമായി തമ്പടിച്ച്, തത്സമയം വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കയാണ് കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍. ചളിയും പാറയും നിറഞ്ഞുകിടക്കുന്ന പ്രദേശങ്ങളില്‍ നിന്ന് ഏറെ ബുദ്ധിമുട്ടിയാണ് അവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതിനിടെയാണ് ഒരു ചാനലിന് വേണ്ടി റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ദീപക്ക് ധര്‍മ്മടത്തിന്റെ കാല്‍ റിപ്പോര്‍ട്ടിങ്ങിനിടെ ചളിയില്‍ പുതുഞ്ഞുപോയത്. ഇന്ന് രാവിലെ 9.45ഓടെയായിരുന്നു സംഭവം. ഒരു കാല്‍ പൂര്‍ണ്ണമായും ചളിയില്‍ പൂണ്ടുപോയതിനാല്‍ ദീപക്കിന് കയറാന്‍ ആയില്ല. തൊട്ടടുത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്ന സൈനികരാണ് ദീപക്കിനെ വലിച്ച് കയറ്റിയത്. രക്ഷിച്ചവര്‍ക്കാര്‍ക്കും പ്രതിരോധ വകുപ്പിനെ വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കി പറ്റിച്ച കാര്യം അറിയില്ലായിരുന്നു. ദീപക്കിനെ സൈന്യം വലിച്ചുകയറ്റുന്ന രംഗങ്ങള്‍ ചാനല്‍ സംപ്രേഷണം ചെയ്തിട്ടുണ്ട്. റിപ്പോര്‍ട്ടിങ്ങിന്റെ ആവേശത്തില്‍ സുരക്ഷ നോക്കണമെന്നും അവതാരകന്‍ പറയുന്നുണ്ട്. ചളിയില്‍നിന്ന് കരകയറിയശേഷം, കിതപ്പോടെ ദീപകും ലൈവില്‍ ചേര്‍ന്നു.

 

 

Share this Article

Leave a Comment