Newsperseconds.com

ബംഗ്ലാദേശ് പ്രക്ഷോഭം; ജനാധിപത്യ വിപ്ലവം അരാജകത്വത്തിലേക്കും ഹിന്ദു ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള അക്രമത്തിലേക്കും അധഃപതിക്കുന്നത് വേദനാജനകം; ശശി തരൂര്‍

Sh

ന്യൂഡല്‍ഹി: ബംഗ്ലാദേശില്‍ നടക്കുന്ന അക്രമങ്ങള്‍ക്കിടയില്‍ ബംഗ്ലാദേശുമായുള്ള രാജ്യത്തിന്റെ സൗഹൃദത്തിന്റെ എല്ലാ പ്രതീകങ്ങളും തകര്‍ക്കപ്പെടുന്നത് വേദനാജനകമെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ജനാധിപത്യ വിപ്ലവം എന്ന് വാഴ്ത്തപ്പെട്ടത് അരാജകത്വത്തിലേക്കും ന്യൂനപക്ഷങ്ങളെയും ഹിന്ദു ന്യൂനപക്ഷങ്ങളെയും ലക്ഷ്യമിട്ടുള്ള അക്രമത്തിലേക്കും അധഃപതിക്കുന്നത് കാണുമ്പോള്‍ ദയനീയമാണെന്നും തരൂര്‍ പറഞ്ഞു.

ജനകീയ വിപ്ലവം എന്ന് വാഴ്ത്തപ്പെട്ടത് അരാജകത്വത്തിലേക്കും ഹിന്ദു ന്യൂനപക്ഷങ്ങളെ ലക്ഷ്യം വച്ചുള്ള അക്രമത്തിലേക്കും അധഃപതിച്ചത് അങ്ങേയറ്റം ദാരുണമാണ്. അയല്‍ രാജ്യമെന്ന നിലയില്‍ ബംഗ്ലാദേശിലെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കാനുള്ള ബാധ്യത നമുക്കുണ്ട്. ബംഗ്ലാദേശുമായുള്ള ഇന്ത്യയുടെ സൗഹൃദത്തിന്റെ എല്ലാ പ്രതീകങ്ങളും ആക്രമിക്കപ്പെടുമ്പോള്‍ നിശബ്ദത പാലിക്കുന്നത് കുറ്റകരമാണ് എന്നും എഎന്‍ഐയോടുള്ള അഭിമുഖത്തില്‍ കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

ബംഗ്ലാദേശിനെ പാകിസ്താന്‍ ആക്രമിച്ചപ്പോള്‍ ഇന്ത്യന്‍ സൈനികര്‍ പിന്തുണ നല്‍കി സംരക്ഷിച്ചതിനെ തുടര്‍ന്ന് ധാക്കയിലുണ്ടാക്കിയ സ്മാരകവും ഇന്ത്യന്‍ സാംസ്‌കാരിക കേന്ദ്രവും കലാപകാരികള്‍ തകര്‍ത്തത് നീതീകരിക്കാനാവില്ല, ഇത് തെറ്റായ സന്ദേശമാണ് ലോകത്തിന് നല്‍കുക എന്നും ശശി തരൂര്‍ പറഞ്ഞു.

 

 

 

 

 

 

 

Share this Article

Leave a Comment