തിരുവനന്തപുരം: സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ കണ്ടെത്തിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ആദ്യം നടപടി എടുക്കേണ്ടത് താര സംഘടനായ അമ്മയാണെന്ന് നടി ഉര്‍വശി. അമ്മ സംഘടന ഇരകളായ പെണ്‍കുട്ടികള്‍ക്കൊപ്പം നില്‍ക്കണം. ശക്തമായ ഇടപെടല്‍ നടത്തേണ്ട സമയമാണിത്. സംഘടന ഇരകളായ പെണ്‍കുട്ടികള്‍ക്കൊപ്പം നില്‍ക്കണമെന്നും ഉര്‍വ്വശി പറഞ്ഞു.
ഉടന്‍ എക്സിക്യൂട്ടീവ് വിളിച്ചു ചേര്‍ക്കണമെന്നും വിഷയം ചര്‍ച്ച ചെയ്യണമെന്നും ഉര്‍വശി പറഞ്ഞു. അമ്മ ജനറല്‍ സെക്രട്ടറി സിദ്ദിഖ് ഇന്നലെ പറഞ്ഞതു പോലെ ഒഴുക്കന്‍ മട്ടിലുള്ള പ്രതികരണം ഒഴിവാക്കണം. പഠിക്കാന്‍ സമയം വേണം എന്ന് പറഞ്ഞ് ഇടപെടല്‍ വൈകരുത്. രക്ഷിക്കാന്‍ അറിയുന്നവര്‍ക്കേ, ശിക്ഷിക്കാനും അവകാശമുള്ളൂ. ചിലരുടെ താല്പര്യങ്ങള്ക്ക് വഴങ്ങാത്തത് കൊണ്ട് ദുരുനുഭവങ്ങള്‍ നേരിട്ടിട്ടുണ്ട്. അത്തരം ചില സംവിധായകര്‍ മരിച്ചുപോയതിനാല്‍ പേരു പറയുന്നില്ലെന്നും ഉര്‍വശി പറഞ്ഞു.