മിഷേല്‍ ബാര്‍ണിയര്‍ പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി. അമ്പതു ദിവസത്തോളം നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് ഫ്രാന്‍സില്‍ പുതിയ പ്രധാനമന്ത്രി അധികാരത്തിലെത്തുന്നത്. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത നാഷണല്‍ അസംബ്ലിയെയാണ് 73കാരനായ ബാര്‍ണിയര്‍ക്ക് നയിക്കേണ്ടി വരിക.
ബ്രക്സിറ്റ് മധ്യസ്ഥനും എല്‍ ആര് പാര്‍ട്ടി നേതാവുമാണ് മിഷേല്‍ ബാര്‍ണിയര്‍. തെരഞ്ഞെടുപ്പു നടന്ന് 50 ദിവസങ്ങള്‍ക്കുശേഷമാണ് പുതിയ പ്രധാനമന്ത്രിയെ പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ പ്രഖ്യാപിച്ചത്.തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടിയ തീവ്ര ഇടതുപക്ഷ സഖ്യമായ ന്യൂ പോപ്പുലര്‍ ഫ്രണ്ടിനെ അവഗണിച്ചാണ് മക്രോണിന്റെ നീക്കം. ഫ്രാന്‍സും യൂറോപ്യന്‍ യൂണിയനുമായുള്ള നിരവധി ചര്‍ച്ചകളില്‍ ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു ബാര്‍ണിയര്‍.ബ്രിട്ടനും ഫ്രാന്‍സും തമ്മില്‍ നടന്ന ബ്രക്സിറ്റ് ചര്‍ച്ചകളിലും മധ്യസ്ഥന്റെ റോളില്‍ പ്രവര്‍ത്തിച്ചത് ബാര്‍ണിയറായിരുന്നു.