Newsperseconds.com

ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതി മുങ്ങിയിട്ട് അഞ്ച് വര്‍ഷം; പ്രതിയെ ബംഗാളില്‍ വെച്ച് പിടികൂടി കേരള പോലീസ്

Untitled 1

കൊച്ചി: ജാമ്യത്തിലിറങ്ങി മുങ്ങിയ കൊലക്കേസ് പ്രതിയെ അഞ്ച് വര്‍ഷത്തിന് ശേഷം ബംഗാളില്‍ വെച്ച് പിടികൂടി കേരള പോലീസ്. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശിയായ മണിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇതര സംസ്ഥാന തൊഴിലാളിയായ സഹിന്‍ അക്തര്‍ മൊല്ല. ഫോര്‍ട്ട് കൊച്ചി പോലീസാണ് സഹിനെ ബംഗാളിലെത്തി പിടികൂടിയത്.

2019 മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മട്ടാഞ്ചേരിയില്‍ മറ്റു തൊഴിലാളികള്‍ക്ക് ഒപ്പം വാടക വീട്ടില്‍ താമസിച്ചിരുന്ന മണിയെ അവശനിലയില്‍ കണ്ടെത്തിയിരുന്നു. മണിക്ക് വൈദ്യുതി ആഘാതമേറ്റെന്നാണ് സഹിന്‍ ആദ്യം എല്ലാവരോടും പറഞ്ഞ് വിശ്വസിപ്പിച്ചത്. എന്നാല്‍ മണിക്ക് മര്‍ദനമേറ്റതായും നട്ടെല്ലില്‍ ഉള്‍പ്പടെ പരിക്ക് സംഭവിച്ചതായും പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതിന് പിന്നാലെയാണ് സത്യം പുറത്ത് വരുന്നത്. സഹിനും മണിയും തമ്മില്‍ തര്‍ക്കം ഉണ്ടായെന്നും ഇതിന് പിന്നാലെ സഹിന്‍ മണിയെ ക്രൂരമായി മര്‍ദ്ദിച്ചെന്നും കണ്ടെത്തി. നട്ടെല്ലിന് ശക്തമായ ചവിട്ടിയതിന് പിന്നാലെയാണ് മണി മരിച്ചതെന്നും കണ്ടെത്തി. കുറ്റം ചെയ്തതായി കണ്ടെത്തിയിതിന് പിന്നാലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. റിമാന്‍ഡ് കാലാവധി കഴിഞ്ഞ് ഇയാള്‍ ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. ഇയാളെ തേടി ഇയാളുടെ സ്വദേശമായ മുര്‍ഷിദാബാദില്‍ എത്തിയിരുന്നെങ്കിലും പിടികൂടാനായില്ല.

Share this Article

Leave a Comment