ഇടുക്കി: പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് തെറുവിലേക്കിറങ്ങിയ മറിയക്കുട്ടിക്കും അന്നയ്ക്കും സഹായഹസ്തവുമായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മറിയക്കുട്ടിക്കും അന്നയ്ക്കും ക്ഷേമ പെന്‍ഷന്‍ കിട്ടുന്നത് വരെ 1600 രൂപ വീതം നല്‍കുമെന്ന് ചെന്നിത്തല അറിയിച്ചു. 1600 രൂപ മറിയക്കുട്ടിക്കും അന്നയ്ക്കും നേരിട്ട് കൈമാറുകയും ചെയ്തു.
ക്ഷേമപെന്‍ഷന്‍ മുടങ്ങിയതോടെ മരുന്നുവാങ്ങാന്‍ ഭിക്ഷ യാചിച്ചാണ് മറിയക്കുട്ടിയും അന്നയും തെരുവിലേക്കിറങ്ങിയത്. കഴുത്തില്‍ ക്ഷേമ പെന്‍ഷന്‍ ലഭിക്കാത്തതിനെതിരെയുള്ള ബോര്‍ഡും തൂക്കിയാണ് വൃദ്ധ മാതാക്കള്‍ പ്രതിഷേധിച്ചത്. 85 വയസ്സ് പിന്നിട്ട മറിയക്കുട്ടിയും അന്നയും ചട്ടിയുമായാണ് പണം യാചിക്കാന്‍ ഇറങ്ങിയത്. പെന്‍ഷന്‍ മുടങ്ങിയിട്ട് മാസങ്ങളായതിനെ തുടര്‍ന്നാണ് നിരന്തരം കയറിയിറങ്ങിയ ഓഫീസുകളില്‍ ഭിക്ഷ യാചിക്കാന്‍ അന്നയും മറിയക്കുട്ടിയും തീരുമാനിച്ചത്.
തുടര്‍ന്ന് സംഭവം വിവാദമായതോടെ ബിജെപി നേതാവും നടനുമായ സുരേഷ്ഗോപി രംഗത്തെത്തി. തന്റെ എംപി പെന്‍ഷനില്‍ നിന്നും പ്രതിമാസം 1600 രൂപ വെച്ച് നല്‍കുമെന്നാണ് സുരേഷ് ഗോപിയുടെ വാഗ്ദാനം.